അപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താമെന്ന് പറയാറുണ്ട്. അത്രയ്ക്കും പോഷകങ്ങളടങ്ങിയ പഴമാണ് ആപ്പിൾ. എന്നാൽ ഇന്ന് കഥമാറി. കഴിഞ്ഞ ദിവസം ആപ്പിൾ കഴിച്ച പേപ്പതി സ്വദേശിനിക്ക് ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും അനുഭവപ്പെട്ടു. ഇതിന് കാരണം മറ്റൊന്നുമല്ല. എളുപ്പത്തിൽ കേടുവരാതിരിക്കാനും തൊലിക്ക് നിറം ലഭിക്കാനുമായി കാൻസറിന് വരെ കാരണമായേക്കാവുന്ന രാസവസ്തുക്കൾ ചേർക്കുന്നു.
പിറവത്തുള്ള ഒരു വ്യാപാരി വാങ്ങിയ ആപ്പിളിന്റെ പുറം പാളി കത്തി ഉപയോഗിച്ച് ചുരണ്ടിയപ്പോൾ അടർന്നുവീണത് 40ഗ്രാം മെഴികുപോലുള്ള വസ്തുവാണ്. രണ്ട് ദിവസം കഴിഞ്ഞിട്ടും ഇപ്പോഴും കേടാകാതെ ആപ്പിൾ സൂക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അധികൃതർ പഴവർഗങ്ങളിൽ മായം ചേർക്കുന്നുണ്ടോയെന്ന് കർശനമായി പരിശഓധിക്കണമെന്ന് ഇവർ പറയുന്നു.