ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ ഷെറിംഗ്, ഭൂട്ടാൻ രാജാവ് ജിഗ്‌മെ ഖേസർ നാംഗ്യേൽ വാംഗ്ചുക് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ചായിരിക്കും ചർച്ചകൾ നടക്കുക. അയൽരാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അതിനുള്ള നടപടിയാണ് ഭൂട്ടാൻ സന്ദർശനമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
മോദിയുടെ സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ 10 ധാരണാപത്രങ്ങൾ ഒപ്പിടുമെന്ന് ഭൂട്ടാനിലെ ഇന്ത്യൻ അംബാസഡർ രുചിരാ കാംബോജ് പറഞ്ഞു. അഞ്ച് ഉദ്ഘാടനച്ചടങ്ങുകളിലും മോദി പങ്കെടുക്കും. രണ്ടാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് മോദി ഭൂട്ടാനിലേക്ക് പോകുന്നത്. നേരത്തെ 2014ൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത ശേഷം നരേന്ദ്രമോദി ആദ്യമായി വിദേശ സന്ദർശനം നടത്തിയത് ഭൂട്ടാനിലേക്കായിരുന്നു.
Delhi: Prime Minister Narendra Modi leaves for a two-day state visit to Bhutan. This is PM Modi's second visit to Bhutan and the first since his re-election as the PM. pic.twitter.com/NrzIqhBlqT
— ANI (@ANI) August 17, 2019