kaumudy-news-headlines

1. ചേര്‍ത്തല ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവില്‍ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന് എതിരായ കേസ് പിന്‍വലിക്കും. ഓമനക്കുട്ടന്‍ കുറ്റക്കാരന്‍ അല്ലെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തല്‍. ഓമനക്കുട്ടന്‍ ക്യാംപിലുള്ളവരെ സഹായിക്കുക ആയിരുന്നു. പരാതി ഇല്ലെന്ന് ക്യാംപ് അംഗങ്ങളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ഇരുന്നു. ഓമനക്കുട്ടന് ഉണ്ടായ മനോവിഷമത്തില്‍ വകുപ്പ് ക്ഷമ ചോദിക്കുന്നു എന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി


2. ചേര്‍ത്തയിലെ ദുരിതാശ്വാസ ക്യാംപില്‍ പണം പിരിച്ചതിന് ആയിരുന്നു ഓമനക്കുട്ടന് എതിരെ നടപടി. സസ്‌പെന്‍ഷന് എതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. സി.പി.എം കറുപ്പന്‍ കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗം എന്‍.എസ് ഓമനക്കുട്ടന്‍ 70 രൂപ ക്യാംപ് അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്തു എന്നായിരുന്നു പ്രചാരണം. സംഭവം വിവാദമായതോടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുക ആയിരുന്നു
3. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ലൈംഗിക പീഡന കേസില്‍ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണം എന്ന കര്‍ശന നിലപാടുമായി എഫ്.സി.സി. മകളെ മഠത്തില്‍ നിന്ന് കൂട്ടി കൊണ്ടു പോകണം എന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് സഭ കത്തയച്ചു. ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും സഭയുടെ അറിയിപ്പ്. കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
4. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടര്‍ച്ചയായി മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചാണ് പുറത്താക്കല്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് സിസ്റ്റര്‍ ലൂസി ശക്തമായ പിന്തുണ നല്‍കിയിരുന്നു. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കല്‍ നോട്ടീസിന് ലൂസി നല്‍കിയ വിശദീകരണം തൃപ്തികരം അല്ല എന്ന് ആയിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ഇതെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണം ആയി.
5. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്ക് എതിരായ അവിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച പൂര്‍ത്തിയായി. രഹസ്യ ബാലറ്റ് വഴിയുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒരു മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. എല്‍.ഡി.എഫിനെ അനുകൂലിച്ച് ഇരുന്ന കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണ ഉറപ്പിച്ച ശേഷമാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്
6. 55 അംഗങ്ങളുളള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 27 വീതമാണ് അംഗസംഖ്യ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി.കെ രാഗേഷ് കെ.സുധാകരന് പരസ്യമായി പിന്തുണ നല്‍കിയതോടെ ആണ് ഭരണ മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമായ്. അവിശ്വാസ പ്രമേയം പാസായാല്‍ ആദ്യ ആറ് മാസം മേയര്‍ സ്ഥാനം കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും ശേഷമുളള ആറ് മാസം ലീഗിലെ സി.സീനത്തിനും നല്‍കാനാണ് യു.ഡി.എഫ് തീരുമാനം. പി.കെ രാഗേഷ് ഡപ്യൂട്ടി മേയര്‍ സ്ഥാനത്ത് തുടരും. അവസാന നിമിഷം അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയം വിജയിക്കാനാണ് സാധ്യത.
7. സി.പി.ഐ നേതാക്കള്‍ക്ക് എതിരെ എറണാകുളത്ത് നടന്ന ലാത്തിച്ചാര്‍ജില്‍ പൊലീസുകാര്‍ക്ക് എതിരെ നടപടി വേണ്ട എന്ന് ഡി.ജി.പി. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴവുകള്‍ പരാമര്‍ശിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ നടപടി എടുക്കാന്‍ ആവില്ല എന്ന് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 18 സെക്കന്‍ഡ് മാത്രമാണ് പൊലീസ് നടപടി ഉണ്ടായത് എന്നാണ്. കാര്യമായ ബലപ്രയോഗം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
8. മുഖ്യമന്ത്രിയുടെ തീരുമാനം അറിഞ്ഞതിന് ശേഷം പ്രതികരിക്കാം എന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിന് നേരെ ആണ് ലാത്തിചാര്‍ജ് ഉണ്ടായത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു, എല്‍ദോ എബ്രഹാം എം.എല്‍.എ തുടങ്ങിയ നേതാക്കള്‍ക്ക് അടക്കം മര്‍ദ്ദനം ഏറ്റിരുന്നു. എം.എല്‍.എയെയും പാര്‍ട്ടി നേതാക്കളെയും തല്ലിയ പൊലീസുകാര്‍ക്ക് എതിരെ നടപടി വേണം എന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. സി.പി.ഐ മന്ത്രിമാരും മന്ത്രിസഭായോഗത്തില്‍ ഇതേ ആവശ്യം ഉന്നയിച്ചു.