എ.ടി.എമ്മിലൂടെ പണം പിൻവലിക്കാനല്ലാതെ നടത്തുന്ന ഇടപാടുകൾക്ക് നിരക്കേർപ്പെടുത്തരുതെന്ന് ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് റിസർവ് ബാങ്ക്. ഇതുകൂടാതെ ഉപഭോക്താവ് പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ എ.ടി.എമ്മിൽ പണം ഇല്ലാതെ വന്നാലും അതിനു ചാർജ്ജ് ഈടാക്കരുതെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. നിലവിൽ നിശ്ചിത എണ്ണം ഇടപാടുകൾ മാത്രമായിരുന്നു സൗജന്യമാക്കിയിരുന്നത്. ഇതുകൂടാതെ എ.ടി.എമ്മിലെ എല്ലാ പ്രവർത്തികളും ഇടപാടായി കണക്കാക്കുകയും ചെയ്തിരുന്നു.
റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ
നിലവിൽ എസ്.ബി.ഐ സേവിംഗ് ബാങ്ക് ഉടമകൾക്കായി മാസത്തിൽ എട്ട് ഇടപാടുകളാണ് സൗജന്യമായി നൽകിയിരുന്നത്. ഇതിൽ അഞ്ചെണ്ണം എസ്.ബി.ഐയുടെ ബാങ്കിലും ബാക്കി മറ്റു ബാങ്കുകളുടെ എ.ടി.എമ്മിലുമായി ഉപയോഗിക്കാനാവുമായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് പതിനാലിനാണ് ഉപഭോക്താക്കൾക്ക് അനുഗ്രഹമാവുന്ന ഉത്തരവ് റിസർവ് ബാങ്ക് പുറത്തിറക്കിയത്.