dharmajan

കഴിഞ്ഞ ദീവസങ്ങളിൽ സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്‌ത പേരാണ് നടൻ ധർമ്മജൻ ബോൾഗാട്ടിയുടെത്. സ്വന്തം നാട്ടിൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന ധർമ്മജന്റെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ധർമ്മജനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ അടക്കം നിരവധിപേർ രംഗത്തുവന്നു.

എന്നാൽ വിമർശങ്ങൾ ഒന്നും തന്നെ തനിക്ക് ബാധകമല്ലെന്ന് പറയാതെ പറയുകയാണ് ധർമ്മജൻ ബോൾഗാട്ടി. കാര്യം പുതിയ ചിത്രമായ ധമാക്കയിലെ താരത്തിന്റെ ഫ്രീക്കൻ ചിത്രങ്ങൾ തന്നെയാണ്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിൽ കിടിലൻ മേക്കോവറിലാണ് താരം. ശിവ എന്നാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. ഒമർ ലുലു തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.

ഹാപ്പി വെഡ്ഡിംഗ് , ചങ്ക്സ്, ഒരു അഡാർ ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ധമാക്കയിൽ അരുൺ ആണ് നായകൻ. നായികയായി നിക്കി ഗൽറാണിയും, മറ്റു പ്രധാനവേഷങ്ങളിൽ ഇന്നസന്റ്, സലിം കുമാർ, സാബു മോൻ, നേഹ സക്‌സേന, ശാലിൻ സോയ എന്നിവരും എത്തുന്നു.