നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തിന് കേരളം സാക്ഷ്യം വഹിച്ചിട്ട് ഒരു വർഷം പൂർണമാവുന്നു. മഹാപ്രളയത്തിന്റെ ഒന്നാം വർഷം ഓർമ്മിക്കുമ്പോൾ കേരളം മറ്റൊരു പ്രളയഭീതിയിലാണ്. മഹാപ്രളയത്തിന്റെ ഒന്നാം വർഷത്തിൽ ദുരന്തമേഖലകളുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് അന്വേഷിക്കുകയാണ് നേർക്കണ്ണ്.
പ്രളയാന്തര പുനർനിർമ്മാണത്തിന്റെ വേഗത ആദ്യം അഭിമാനാർഹമായിരുന്നുവെങ്കിലും പിന്നീടത് ഒച്ചിന്റെ വേഗതയിലായിരുന്നു എന്നതാണ് ദുഖകരമായ കാര്യം. വീടും സ്ഥലവും നഷ്ടമായവർക്ക് പകരം നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തുവെങ്കിലും അതൊന്നും ഒരു വർഷം കഴിഞ്ഞിട്ടും പൂർണമായി പൂർത്തീകരിക്കാനായിട്ടില്ല. പ്രളയത്തിൽ നാശനഷ്ടമുണ്ടായിട്ടും ഇതുവരെയും ആനുകൂല്യമൊന്നും ലഭിക്കാത്ത വ്യാപാരികളെയും നേർക്കണ്ണ് അന്വേഷണത്തിൽ കാണാനായി. വ്യാപാരികളുടെ കണ്ണീർ സർക്കാർ കാണുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴുമവർ.