ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സൈനികന് വീരമൃത്യു. ലാൻസ് നായിക് സന്ദീപ് ഥാപയാണ് വീരമൃത്യുവരിച്ചത്. ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് ആക്രമണം. നിയന്ത്രണ രേഖയ്ക്കടുത്തുള്ള രജൗരി മേഖലയിൽ തോക്കും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണമെന്ന് സൈനിക വക്താവ് അറിയിച്ചു.
ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുമെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ട് ഉണ്ട്. രണ്ട് ദിവസം മുമ്പ് നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ തങ്ങളുടെ നാല് സൈനികർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു.