തിരുവനന്തപുരം, ചെറുവയ്ക്കൽ എന്ന സ്ഥലത്ത് നിന്നാണ് വാവയ്ക്ക് ഇന്നത്തെ ആദ്യത്തെ കാൾ, ഒരു കീരിയുടെ തലയിൽ ബോട്ടിൽ കുരുങ്ങി കിടക്കുന്നു. വല്ലാത്ത കഷ്ടത അനുഭവിക്കുകയാണ്. ശ്വാസം കിട്ടാതെ മരിക്കാനും സാധ്യത ഉണ്ട്. ഉടൻ തന്നെ വാവ സ്ഥലത്ത് എത്തി. അപ്പോഴാണ് വീട്ടുകാർ ആ കാര്യം പറഞ്ഞത് . 6 കീരികൾ ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ടാണ് വീട്ടുകാർ നോക്കിയത് ഒരു കീരിയുടെ തല ബോട്ടിലിനകത്ത് കുരുങ്ങി. രക്ഷപ്പെടാനുള്ള പരക്കം പാച്ചിലാണ്. ഇത് കണ്ട് മറ്റ് കീരികൾ ഓടി രക്ഷപ്പെട്ടു. കീരിയെ രക്ഷപ്പെടുത്തുന്നതും തലയിൽ നിന്ന് ബോട്ടിൽ മാറ്റിയതിന്റെ സന്തോഷവും കാണേണ്ട കാഴ്ച്ചതന്നെ. തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ അയിരുപ്പാറ എന്ന സ്ഥലത്ത് ഒരു വീട്ടിലെ കിണറ്റിൽ പാമ്പിനെ പിടികൂടാനാണ് എത്തിയത്. നല്ല ആഴമുള്ള കിണർ, ഇടയ്ക്കിടെ മഴയും, അതിനാൽ കിണറിൽ ഇറങ്ങുക പ്രയാസമാണ്. അതിനാൽ ഒരു ബക്കറ്റ് ഉപയോഗിച്ച് പാമ്പിനെ പിടികൂടാൻ തീരുമാനിച്ചു. കുറേ നേരത്തെ പരിശ്രമത്തിന് ഒടുവിൽ മൂർഖൻ ബക്കറ്റിന്റെ അകത്ത് കുറച്ച് ഭാഗം കടന്നു. പതുക്കെ വാവ കയർ മുകളിലേക്ക് വലിച്ചു. അല്പം ഒന്ന് തെറ്റിയാൽ പാമ്പ് വീണ്ടും കിണറ്റിൽ വീഴും, പിന്നെ ബക്കറ്റ് ഉപയോഗിച്ച് പിടികൂടുക പ്രയാസമാണ്, കാണുക ആകാംശ നിറഞ്ഞ സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.