ചെന്നൈ: ചെന്നൈ ഇന്ത്യൻ ഓയിൽ ഭവനിൽ നടന്ന ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ഇന്ത്യൻ ഓയിൽ സതേൺ റീജിയൺ റീജിയണൽ സർവീസസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അരുപ് സിൻഹ ദേശീയ പതാക ഉയർത്തി. രാജ്യത്തിന്റെ വികസന പുരോഗതിക്കായി കേന്ദ്രസർക്കാർ മെയ്ക്ക് ഇൻ ഇന്ത്യ, സ്‌കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്‌മാർട് സിറ്റി, അമൃത് പദ്ധതി, മുദ്രാ യോജന, ജൻധൻ യോജന, സ്വച്‌ഛ് ഭാരത് അഭിയാൻ എന്നിങ്ങനെ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഇവയ്ക്ക് ഇന്ത്യൻ ഓയിൽ മികവുറ്റ പിന്തുണയാണ് നൽകുന്നതെന്നും അരുപ് സിൻഹ പറഞ്ഞു.
സ്‌കിൽ ഇന്ത്യയുടെ ഭാഗമായി, ഭുവനേശ്വറിലെ സ്‌കിൽ ഡെവലപ്‌മെന്റ് ഇൻസ്‌റ്റിറ്റ്യൂട്ടിലൂടെ (എസ്.ഡി.ഐ) ഒട്ടേറെ ഗ്രാമീണ യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുന്നുണ്ട്. സ്വച്ഛ് ഭാരത് അഭിയാന് പിന്തുണയുമായി ഒട്ടേറെ ഗ്രാമീണ സ്‌കൂളുകൾക്ക് ഇന്ത്യൻ ഓയിൽ ടോയ്‌ലറ്റുകൾ നിർമ്മിച്ച് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫോട്ടോ:
ചെന്നൈ ഇന്ത്യൻ ഓയിൽ ഭവനിൽ നടന്ന ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ഇന്ത്യൻ ഓയിൽ സതേൺ റീജിയൺ റീജിയണൽ സർവീസസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അരുപ് സിൻഹ സംസാരിക്കുന്നു.