ചെന്നൈ: കൺസ്യൂമർ ഉത്‌പന്ന രംഗത്തെ പ്രമുഖ ഗവേഷണ, വികസന, മാർക്കറ്റിംഗ് കമ്പനിയായ ബയ്‌ഹാപ്പിക്ക് ഗിന്നസ് ലോക റെക്കാഡ്. ചെന്നൈയിൽ, വി.ഐ.പി നാച്ചുറൽ ഹെയർ കളർ ഷാംപൂ ഒരേസമയം 1,006 പേർ ഉപയോഗിച്ചാണ് ഗിന്നസ് ബുക്കിൽ കയറിക്കൂടിയത്. വി.ഐ.പി നാച്ചുറൽ ഹെയർ കളർ ഷാംപൂവിന്റെ മികവുകൾ ഉപഭോക്താക്കളെ ബോദ്ധ്യപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ഗിന്നസ് വേൾഡ് റെക്കാഡ്‌സ് പ്രതിനിധി ജാക്ക് ബ്രോക്‌ബാങ്ക്, ബോളിവുഡ് താരം കരിഷ്‌മ കപൂർ, ബയ്‌ഹാപ്പി മാർക്കറ്റിംഗ് എൽ.എൽ.പി സ്ഥാപകനും മാനേജിംഗ് ഡയറക്‌ടറുമായ ആർ. കേ, കോൺസൽ ഒഫ് മ്യാൻമർ പ്രൊഫ. ജെ. രംഗനാഥൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വി.ഐ.പി സ്‌നോർ കെയർ ഓയിൽ എന്ന പുതിയ ഉത്‌പന്നവും ഉടൻ വിപണിയിൽ എത്തിക്കുമെന്ന് ആർ. കേ പറഞ്ഞു. കൂർക്കംവലി ഒഴിവാക്കി നല്ല ഉറക്കം നൽകുന്ന ഓയിലാണിത്. നാസൽ കൺജഷൻ ഇല്ലാതാക്കി, ശ്വസനം സുഖകരമാക്കുകയും ചെയ്യും.