ഔഷധകാര്യത്തിൽ നാടൻ കരിങ്കോഴിയെ വെല്ലാൻ ആരുമില്ല. തലവേദന മുതൽ ക്ഷയരോഗത്തിനു വരെയുള്ള ഔഷധഗുണം കരിങ്കോഴിക്കുണ്ടെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. സ്ത്രീകൾ നേരിടുന്ന പല രോഗങ്ങൾക്കും കരിങ്കോഴി അത്യുത്തമമാണ്. എന്നാൽ മുട്ടയിടുന്ന കാര്യത്തിൽ ആള് അത്ര സൂപ്പർ സ്റ്റാറല്ല. ഒരു മുട്ടയിട്ടാൽ പിന്നെ ചിലപ്പോൾ ആഴ്ചയൊന്നു കഴിയണം മറ്റൊന്നിടാൻ. മദ്ധ്യപ്രദേശിലെ ആദിവാസികളാണ് കരിങ്കോഴിയെ വളർത്തിയിരുന്നത്. 10 ഡിഗ്രി സെൽഷ്യസ് മുതൽ 45 ഡിഗ്രി വരെ ചൂടാണു കരിങ്കോഴിയുടെ ഇഷ്ട കാലാവസ്ഥ. എന്നാൽ മഴയെ ഇഷ്ടപ്പെടാത്തവരൊന്നുമല്ല ഇവർ. എങ്കിൽ ഈ ഔഷധഗുണമുള്ള കരിങ്കോഴിയെ വച്ച് ഒരു അടിപൊളി വിഭവം തയ്യാറാക്കിയാലോ? കൗമുദി ടിവിയുടെ സാൾട്ട് ഏൻഡ് പെപ്പർ എന്ന പരിപാടിയിലൂടെയാണ് കരിങ്കോഴി കൊണ്ടുള്ള ഒരു സൂപ്പർ വിഭവത്തെ പരിചയപ്പെടുന്നത്. മറ്റൊന്നുമല്ല, കരിങ്കോഴി മപ്പാസ്. നമുക്ക് ഇത് എങ്ങനെയുണ്ടാക്കുമെന്ന് നോക്കാം.
വീഡിയോ