വയനാടിന്റെ പുനർനിർമ്മാണത്തിന് ₹25 ലക്ഷം നൽകും
കൽപ്പറ്റ: പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്‌സിന്റെ 29-ാം ഷോറൂം വയനാട് കൽപ്പറ്റയിൽ പ്രവർത്തനം ആരംഭിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർമാർക്കറ്ര് എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ വർദിനി പ്രകാശ്, മധുമതി മഹേഷ്, കെ.എം.പി. കൺസൾട്ടന്റ്സ് മാനേജിംഗ് ഡയറക്‌ടർ കെ.എം. പരമേശ്വരൻ, കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്‌സൺ സുനിത ജഗദീഷ്, കൗൺസിലർമാരായ അജിത, ഹാരിസ്, പ്രതിപക്ഷ നേതാവ് പി.പി. അലി, ബിൽഡിംഗ് ഉടമ അബ്‌ദുൾ റസാഖ്, എം.വി. ശ്രേയാംസ് കുമാർ, വ്യാപാരി വ്യവസായി ട്രഷറർ ഹൈദർ തുടങ്ങിയവർ സംബന്ധിച്ചു.
പ്രകൃതിക്ഷോഭത്തിൽ വീട് നഷ്‌ടമായ പത്തുപേർക്ക് പുതിയ വീട് നിർമ്മിക്കാൻ സ്ഥലം വാങ്ങാനായി 25 ലക്ഷം രൂപയുടെ സഹായ വാഗ്‌ദാനം ചടങ്ങിൽ പ്രഖ്യാപിച്ചു. വയനാടിന്റെ പുനർനിർമ്മാണത്തിന് ആവശ്യമായ എല്ലാ സഹായങ്ങൾക്കും കല്യാൺ സിൽക്‌സ് സന്നദ്ധമാണെന്ന് ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
നാല് നിലകളിലായി 40,000 ചതുരശ്ര അടിയിലാണ് കൽപ്പറ്റ ഷോറൂം സജ്ജമാക്കിയിരിക്കുന്നത്. വനിതകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും അനുയോജ്യമായ പുത്തൻ ട്രെൻഡി വസ്‌ത്രങ്ങളാണ് ആകർഷകമായ വിലയിലും ആനുകൂല്യങ്ങളുമായി ഒന്നുമുതൽ മൂന്നുവരെ നിലകളിൽ അണിനിരത്തിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിൽ കൽപ്പറ്റയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്ര് വൈകാതെ പ്രവർത്തനം ആരംഭിക്കും.