അങ്കമാലി : കുന്നപ്പിള്ളിശ്ശേരി മാടവനമനയിൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റേയും ശ്രീദേവി അന്തർജനത്തിന്റേയും മകനാണ് ശബരിമല മാളികപ്പുറം മേൽശാന്തി പരമേശ്വരൻനമ്പൂതിരി. 42വർഷമായി ശാന്തിക്കാരനാണ്. പത്താം ക്ലാസ് കഴിഞ്ഞ് മുത്തച്ഛന്റെയും പിതാവിന്റെയും കീഴിൽ പൂജാകർമ്മം പഠിച്ചു. പതിനാറാം വയസിൽ തൃപ്പൂണിത്തുറ ആദംപിള്ളി ക്ഷേത്രത്തിൽ പിതാവിന്റെ സഹായിയായി പൂജാകർമ്മങ്ങൾക്ക് തുടക്കമിട്ടു. പിന്നീട് ഇടപ്പിള്ളി അഞ്ചുമനക്ഷേത്രം, മരട് കൊട്ടാരം ഭഗവതി ക്ഷേത്രം, ചേലാമറ്റം ശിവക്ഷേത്രം, എളവൂർ പുത്തൻ കാവ് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിൽ ശാന്തിയായി. രണ്ടു വർഷമായി അത്താണി മഹാ ഹനുമാൻ കോവിലിലാണ്. ആദ്യമായാണ് മാളികപ്പുറത്തേക്ക് അപേക്ഷ നൽകിയത്. കൂടുതൽ കാലം ഭഗവതി ക്ഷേത്രങ്ങളിലായിരുന്നു. ഭാര്യ : ഹേമ അന്തർജനം. മക്കൾ : മഹേഷ് (ആയുർവേദ ഡോക്ടർ),സൂരജ് (സോഫ്ട്‌വെയർ എൻജിനിയർ)