pak-army

ന്യൂഡൽഹി: കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പാക് സെെന്യത്തിന് അടിതെറ്റുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വെെറലാകുന്നത്. അട്ടാരി - വാഗ അതിർത്തിയിൽ നടന്ന സൈനിക ചടങ്ങിനിടെയാണ് സംഭവം. അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങിനിടെ അടിതെറ്റിയ പാക് സൈനികന്റെ തലപ്പാവ് ഊരിത്തെറിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

സെെനിക പരേഡിൽ കാൽ വായുവിൽ ഉയർത്തി തറയിൽ ചവിട്ടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സെെനികന്റെ തലപ്പാവ് ഊരിപ്പോകുകയായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ കൂടെയുള്ള സെെനികർ അയാളെ താങ്ങി നിർത്തുന്നതും വീഡിയോയിൽ കാണുന്നുണ്ട്. പാക് സൈനികരുടെ അടിതെറ്റിത്തുടങ്ങിയെന്ന തലക്കെട്ടുകളോടെയാണ് ഈ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. അതേസമയം ഇന്ത്യൻ സെെന്യം കരുത്ത് കാട്ടുന്നതും വീഡിയോയിലുണ്ട്.