പുഃനപരീക്ഷ
രണ്ടാം സെമസ്റ്റർ എം.എസ് സി (ബോട്ടണി) 'BO 223 – Cell and Molecular Biology and Genetics' (2013 സ്‌കീം - 2015 അഡ്മിഷൻ മുതൽ) പരീക്ഷ റദ്ദാക്കി. പുഃനപരീക്ഷ ആഗസ്റ്റ് 22 ന് രാവിലെ 9.30 മുതൽ 12.30 വരെ അതതു കോളേജുകളിൽ നടത്തും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.സി.എ (2015 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 20, 21, 22 തീയതികളിൽ നടത്തും.
വൈവാവോസി
ആറാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ എൽ.ബി പരീക്ഷയുടെ ഭാഗമായുളള വൈവാവോസി സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഗൽ സ്റ്റഡീസ്, ചെറുവാരക്കോണത്ത് സെപ്തംബർ 3 നും ഗവ.ലാ കോളേജിൽ സെപ്തംബർ 4 മുതൽ 6 വരെയും കേരളാ ലാ അക്കാഡമിയിൽ സെപ്തംബർ 16 മുതൽ 20 വരെയും നടത്തും.
പരീക്ഷാഫീസ്
നാലാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി പരീക്ഷകൾക്ക് റഗുലർ, സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് ഓൺലൈനായും മേഴ്സിചാൻസ് (2011-12 അഡ്മിഷൻ) വിദ്യാർത്ഥികൾക്ക് ഓഫ്ലൈനായും 21 മുതൽ അപേക്ഷിക്കാം. പിഴ കൂടാതെ 30 വരെയും 150 രൂപ പിഴയോടെ സെപ്തംബർ 3 വരെയും 400 രൂപ പിഴയോടെ 5 വരെയും അപക്ഷിക്കാം.
ഓൺലൈൻ രജിസ്‌ട്രേഷൻ
മൂന്നും നാലും സെമസ്റ്റർ ബി.എസ് സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം - 2017 അഡ്മിഷൻ) പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ 21 മുതൽ ആരംഭിക്കും.
രണ്ട്, നാല്, ആറ്, എട്ട് ഇന്റഗ്രേറ്റഡ് എം.ബി.എ/ബി.എം - എം.എ.എം (2015 സ്‌കീം) പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
ടൈംടേബിൾ
നാലാം സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എം.സി.ജെ (റഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാകേന്ദ്രങ്ങൾ
ഒന്നും രണ്ടും വർഷ ബി.കോം ആന്വൽ സ്‌കീം (പ്രൈവറ്റ്, എസ്.ഡി.ഇ) പരീക്ഷകൾക്ക് സെന്റ് ജോൺസ് കോളേജ് അഞ്ചൽ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള രജിസ്റ്റർ നമ്പർ 3031840001 മുതൽ 3031840280 വരെയുളള ഒന്നാം വർഷ വിദ്യാർത്ഥികൾ മന്നം എൻ.എസ്.എസ് കോളേജ്, ഇടമുകൾ, അഞ്ചലിലും ഗവൺമെന്റ് ആർട്സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച രജിസ്റ്റർ നമ്പർ 3031803001 മുതൽ 3031803301 വരെയുളളവർ
ഇമ്മാനുവേൽ കോളേജ് വാഴിച്ചലിലും 3031803302 മുതൽ 3031803401 വരെ എം.ജി കോളേജ് പരുത്തിപ്പാറ, തിരുവനന്തപുരത്തും ഗവൺമെന്റ് ആർട്സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച മുഴുവൻ രണ്ടാം വർഷ വിദ്യാർത്ഥികളും വി.ടി.എം.എൻ.എസ്.എസ് കോളേജ് ധനുവച്ചപുരത്തും ആലപ്പുഴ എസ്.ഡി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവരിൽ രജിസ്റ്റർ നമ്പർ 1446002 മുതൽ 3031646288 വരെയുളള മുഴുവൻ ഓൺലൈൻ സപ്ലിമെന്ററി വിദ്യാർത്ഥികൾ പാർട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ മാത്രം എം.എസ്.എം കോളേജ് കായംകുളത്ത് പരീക്ഷ എഴുതേണ്ടതും ബാക്കിയുളളവർ എസ്.ഡി കോളേജിൽ തന്നെ പരീക്ഷ എഴുതേണ്ടതാണ്. മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എം.ജി കോളേജ്, തിരുവനന്തപുരത്തും ഗവൺമെന്റ് കോളേജ്, ആറ്റിങ്ങൽ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവരിൽ 3031823120 മുതൽ 3031823219 വരെയുളളവർ എൻ.എസ്.എസ് കോളേജ് നിലമേലും പരീക്ഷ എഴുതണം. ചേർത്തല എസ്.എൻ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള ഒന്നാം വർഷ വിദ്യാർത്ഥികളിൽ പാർട്ട് മൂന്ന് ഏപ്രിൽ 2019 ലെ പരീക്ഷ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ എഴുതിയ രജിസ്റ്റർ നമ്പർ 3031848001 മുതൽ 3031848320 വരെയുളളവരും 3031848321 മുതൽ 3031848330 വരെയുളളവരും പാർട്ട് ഒന്ന് ഇംഗ്ലീഷ് പ്രോസ് (21.08.2019) എൻ.എസ്.എസ് കോളേജ് ചേർത്തലയിലും പരീക്ഷ എഴുതണം. ഈ വിദ്യാർത്ഥികൾ പാർട്ട് രണ്ട് മോഡേൺ ലാംഗ്വേജ് എസ്.എൻ കോളേജ് ചേർത്തലയിൽ തന്നെ എഴുതണം. സെന്റ് സ്റ്റീഫൻസ് പത്തനാപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളളവർ ആയൂർ മാർത്തോമാ കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലും ഗവൺമെന്റ് കോളേജ് നെടുമങ്ങാട് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള ഒന്നാം വർഷ വിദ്യാർത്ഥികളിൽ 3031821001 മുതൽ 3031821041 വരെയുളളവരും മുഴുവൻ രണ്ടാം വർഷ റഗുലർ വിദ്യാർത്ഥികളും മണക്കാട് നാഷണൽ കോളേജിലും സംസ്‌കൃത കോളേജ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളളവരിൽ 3031802001 മുതൽ 3031802200 വരെയുളള ഒന്നാം വർഷ വിദ്യാർത്ഥികളും മുഴുവൻ രണ്ടാം വർഷ വിദ്യാർത്ഥികളും മുഴുവൻ ഓഫ്‌ലൈൻ സപ്ലിമെന്ററി വിദ്യാർത്ഥികളും കോളേജ് ഒഫ് അപ്ലൈഡ് സയൻസ്, അടൂരിലും ഗവൺമെന്റ് സംസ്‌കൃത കോളേജ് ഓഫ്ലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾ കോളേജ് ഒഫ് അപ്ലൈഡ് സയൻസ് അടൂരിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റണം. ഗവൺമെന്റ് സംസ്‌കൃത് കോളേജ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികളിൽ രജിസ്റ്റർ നമ്പർ 3031802201 മുതൽ 3031802300 വരെയുളള ഒന്നാം വർഷ വിദ്യാർത്ഥികൾ നാഷണൽ കോളേജ് മണക്കാടും പരീക്ഷ എഴുതണം. യൂണിവേഴ്സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികളിൽ 2018 അഡ്മിഷനിലുളള ഒന്നാം വർഷ എല്ലാ ആൺകുട്ടികളും രജിസ്റ്റർ നമ്പർ 3031801001 മുതൽ 3031801248 വരെ ക്രിസ്റ്റ്യൻ കോളേജ്, കാട്ടാക്കടയിലും എല്ലാ പെൺകുട്ടികളും രജിസ്റ്റർ നമ്പർ 3031801249 മുതൽ 3031801400 വരെ ഗവൺമെന്റ് വിമൻസ് കോളേജ്, വഴുതയ്ക്കാടും പരീക്ഷ എഴുതണം. 2017 അഡ്മിഷനിലുളള രണ്ടാം വർഷ വിദ്യാർത്ഥികളെല്ലാവരും രജിസ്റ്റർ നമ്പർ 3031701001 മുതൽ 3031701214 വരെ കെ.എൻ.എം ഗവൺമെന്റ് കോളേജ് കാഞ്ഞിരംകുളത്തും പരീക്ഷ എഴുതണം. സപ്ലിമെന്ററി പരീക്ഷ എഴുതുന്ന ഓൺലൈൻ വിദ്യാർത്ഥികൾ എ.ജെ കോളേജ്, തോന്നയ്ക്കലും ഓഫ്‌ലൈൻ സപ്ലിമെന്ററി വിദ്യാർത്ഥികൾ കെ.യു.സി.ടി.ഇ - ഗവൺമെന്റ് മെഡിക്കൽ കോളേജ് എച്ച്.എസ്.എസ് കുമാരപുരത്തും എസ്.എൻ കോളേജ് ഫോർ വിമെൻ, കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള എല്ലാ വിദ്യാർത്ഥിനികളും എസ്.എൻ കോളേജ്, കൊല്ലത്തും എസ്.എൻ കോളേജ്, പുനലൂർ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികളിൽ 2017 അഡ്മിഷൻ രണ്ടാം വർഷ വിദ്യാർത്ഥികളും മോഡേൺ ലാംഗ്വേജ് പരീക്ഷ എഴുതാനുളള എല്ലാ വിദ്യാർത്ഥികളും ഡി.ബി കോളേജ് ശാസ്താംകോട്ടയിലും സപ്ലിമെന്ററി പാർട്ട് ഒന്ന് ഇംഗ്ലീഷ് എഴുതുന്ന ഓൺലൈനും ഓഫ്‌ലൈനും വിദ്യാർത്ഥികൾ എസ്.എൻ കോളേജ് പുനലൂരിലും ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുളള മുഴുവൻ വിദ്യാർത്ഥികളും ടി.കെ.എം കോളേജ്, കൊല്ലത്തും പരീക്ഷ എഴുതണം.
പരീക്ഷാഫലം
ബി.എ (ആന്വൽ സ്‌കീം) രാം വർഷ ബിരുദ റഗുലർ, സപ്ലിമെന്ററി സബ്സിഡിയറി വിഷയമായ 'പൊളിറ്റിക്കൽ സയൻസ്' വിഷയത്തിന്റെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈൻ വിദ്യാർത്ഥികൾ ഓൺലൈനായും ഓഫ്‌ലൈൻ വിദ്യാർത്ഥികൾക്ക് ഫീസടച്ച് നിർദ്ദിഷ്ട അപേക്ഷാഫോറത്തിലും 30 വരെ അപേക്ഷിക്കാം. ഓൺലൈൻ വിദ്യാർത്ഥികളുടെ കരട് മാർക്ക്ലിസ്റ്റ് വെബ്‌സൈറ്റിൽ. തോറ്റ വിദ്യാർത്ഥികൾക്ക് (ഓഫ്‌ലൈൻ/ഓൺലൈൻ) പിഴ കൂടാതെ 27 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എൽ എൽ.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 27നകം സർവകലാശാല ഓഫീസിൽ സമർപ്പിക്കണം.
ബി.എസ്.സി ബോട്ടണി ആൻഡ് ബയോടെക്നോളജി (2010, 2011 അഡ്മിഷൻ - മേഴ്സിചാൻസ്, 2012 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (2013 അഡ്മിഷനു മുൻപുളളത്: 2010/2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
പുതുക്കിയ ഇന്റർവ്യൂ തീയതി
20, 21 തീയതികളിൽ നടത്താനിരുന്ന കോൺട്രാക്ട് ലൈബ്രറി അസിസ്റ്റന്റ് തസ്തികയിലേക്കുളള ഇന്റർവ്യൂ സെപ്തംബർ 23, 24 തീയതികളിലേക്ക് മാറ്റി. ആഗസ്റ്റ് 20 ന് ഹാജരാവാൻ നിർദ്ദേശിക്കപ്പെട്ടവർ സെപ്തംബർ 23 നും ആഗസ്റ്റ് 21 ന് ഹാജരാവാൻ നിർദ്ദേശിക്കപ്പെട്ടവർ സെപ്തംബർ 24 നും രാവിലെ 8.30 ന് സർവകലാശാലയിൽ റിപ്പോർട്ട് ചെയ്യണം.
ബിരുദ പ്രവേശനം :
ജനറൽ/മറ്റ് വിഭാഗങ്ങൾക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് മേഖല തലത്തിൽ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.ടി/ ഐ.എച്ച്.ആർ.ഡി. കോളേജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. അടൂർ മേഖലയിലുളള കോളേജുകളുടെ സ്‌പോട്ട് അലോട്ട്‌മെന്റ് 19 ന് അടൂർ സെന്റ് സിറിൾസ് കോളേജിൽ നടത്തും. രാവിലെ 9 മണി മുതൽ 11 മണി വരെ വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.
പി.ജി പ്രവേശനം: ജനറൽ/മറ്റ് വിഭാഗങ്ങൾക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് മേഖല തലത്തിൽ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.ടി/ ഐ.എച്ച്.ആർ.ഡി. കോളേജുകളിൽ ഒന്നാം വർഷ പി.ജി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് മേഖല തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. കൊല്ലം മേഖലയിലും ആലപ്പുഴ മേഖലയിലും ഉൾപ്പെടുത്തിയിട്ടുള്ള കോളേജുകളിലേക്ക് 22 ന് യഥാക്രമം കൊല്ലം എസ്.എൻ കോളേജിലും, ആലപ്പുഴ എസ്.ഡി.കോളേജിലും, തിരുവനന്തപുരം മേഖലയിലും അടൂർ മേഖലയിലും ഉൾപ്പെടുത്തിയിട്ടുള്ള കോളേജുകളിലേക്ക് 24 ന് യഥാക്രമം സർവകലാശാല ആസ്ഥാനത്തുള്ള സെനറ്റ് ഹാളിലും അടൂർ സെന്റ് സിറിൾസ് കോളേജിലുമാണ് സ്‌പോട്ട് അലോട്ട്‌മെന്റ്. എസ്.സി/എസ്.ടി സ്‌പോട്ട് അലോട്ട്മെന്റിന് ശേഷം ഒഴിവ് വന്ന സീറ്റുകൾ അർഹരായ മറ്റു വിഭാഗങ്ങളിലേക്ക് നിയമാനുസൃതം മാറ്റി ഈ സ്‌പോട്ട് അലോട്ട്‌മെന്റ് വഴി നികത്തും. രാവിലെ 9 മണി മുതൽ 11 മണി വരെ വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. ഈ സമയത്തിനകം ഹാജരായി രജിസ്റ്റർ ചെയ്തവരിൽ നിന്നും റാങ്ക് പട്ടിക തയ്യാറാക്കി സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ സ്‌പോട്ട് അലോട്ട്‌മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ മാറ്റം അനുവദിക്കില്ല. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ http://admissions.keralauniversity.ac.in ൽ പ്രസിദ്ധീകരിക്കും.
സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും ഓൺലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.രജിസ്‌ട്രേഷൻ സമയത്ത് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്നും സർവകലാശാല തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുക. ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാത്തവരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാവരെയും പരിഗണിച്ചതിന് ശേഷമേ അലോട്ട്‌മെന്റിൽ പരിഗണിക്കുകയുള്ളൂ. അലോട്ട്‌മെന്റ് ലഭിച്ചാൽ ഉടൻ തന്നെ ഒടുക്കേണ്ടതായ പ്രവേശന ഫീസ് 1040/- രൂപ (എസ്.സി/എസ്.ടി വിഭാഗം 310/-രൂപ) കൈയിൽ കരുതണം. ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ രജിസ്‌ട്രേഷൻ ഫീസായ 535/- രൂപയും (എസ്.സി/എസ്.ടി വിഭാഗം 270/-രൂപ) ഒടുക്കണം. ഇതിനായി കൂടുതൽ സമയം അനുവദിക്കില്ല. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ കോളേജിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡ്, ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എന്നിവ നിർബന്ധമായും ഹാജരാക്കണം. പ്രവേശന ഫീസ് മുൻപ് ഒടുക്കിയിട്ടുള്ള വിദ്യാർത്ഥികൾ വീണ്ടും ഈ തുക ഒടുക്കേണ്ടതില്ല. ആയതിനാൽ അവർ ഈ തുക ഒടുക്കിയ രസീതിന്റെ പകർപ്പ് നിശ്ചയമായും കൈവശം സൂക്ഷിക്കണം. സ്വാശ്രയ(മെരിറ്റ് സീറ്റുകൾ)/യു.ഐ.ടി കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും മേൽ പറഞ്ഞ തീയതികളിൽ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കണം. കോളേജ് തലത്തിൽ നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതല്ല. സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കു ശേഷം ഒരു കാരണവശാലും പ്രവേശനം അനുവദിക്കില്ല.
സ്‌പോട്ട് അലോട്ട്മെന്റിനായി സർവകലാശാലയിലേയ്ക്ക് അപേക്ഷകൾ ഒന്നും തന്നെ അയയ്ക്കേതില്ല.