കാലിഫോർണിയ: പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ പീറ്റർ ഫോണ്ട അന്തരിച്ചു. 79 വയസായിരുന്നു. ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ലോസ് ആഞ്ചൽസിലെ വീട്ടിലായിരുന്നു അന്ത്യം. 1940 ഫെബ്രുവരി 23ന് ന്യൂയോർക്കിൽ ജനിച്ച പീറ്രർ, 1969ലെ ഈസി റൈഡർ എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തനായത്. ഹോളിവുഡിലെ പ്രശസ്തമായ ഫോണ്ട കുടുംബത്തിലെ അംഗമാണ്. മഹാനടൻ ഹെന്റി ഫോണ്ടയുടെ മകനാണ് പീറ്റർ. നടി ജെയിൻ ഫോണ്ട സഹോദരിയാണ്. നടി ബ്രിജെറ്റ് ഫോണ്ട മകളാണ്.