ദുബായ്: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന് ആദരവർപ്പിച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിൽ ത്രിവർണ പതാക തെളിഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ പതാക തെളിയുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തകരാറു മൂലം അത് നടന്നില്ല. ബുർജ് ഖലീഫ ത്രിവർണമണിയുമെന്നായിരുന്നു നേരത്തെ ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സൂരി അറിയിച്ചിരുന്നെങ്കിലും ഒരു സാങ്കേതിക തകരാറു മൂലം ബുർജ് ഖലീഫയിൽ ഇന്ത്യൻ ത്രിവർണ്ണ പതാക കാണിക്കാൻ കഴിയില്ലെന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു.
ആഗസ്ത് 14ന് പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനത്തിലും ബുർജ് ഖലീഫയിൽ പാക്ക് പതാക തെളിഞ്ഞിരുന്നില്ല. അതിന് പകരമായി ഇന്നലെ രാത്രി 8.42ന് പാക്കിസ്ഥാന്റെ ദേശീയ പതാകയും തൊട്ടുപിന്നാലെ 8.44ന് ഇന്ത്യൻ ദേശീയ പതാകയും തെളിഞ്ഞു. ഇന്ത്യക്കാരും പാക്കിസ്ഥാനികളും തൊട്ടടുത്ത് നിന്ന് മനോഹര ദൃശ്യത്തിന് സാക്ഷിയായി. യു.എ.ഇയിലെ അതിപ്രശസ്തമായ ബുർജ് ഖലീഫയിൽ എല്ലാ രാജ്യങ്ങളുടെയും സ്വാതന്ത്ര്യ ദിനങ്ങളിൽ അവരുടെ പതാക പ്രദർശിപ്പിക്കുന്ന ലേസർ ഷോ നടക്കാറുണ്ട്.എന്നാൽ ഇന്ത്യയുടെ പതാക തെളിയുമെന്ന് കരുതിയ പ്രവാസികൾ സ്വാതന്ത്ര്യ ദിനത്തിൽ നിരാശരായിരുന്നു.
India 🇮🇳 UAE 🇦🇪 Friendship: Iconic #BurjKhalifa draped in tri colour to mark India’s #73rdIndependenceDay @cgidubai
— Doordarshan News (@DDNewsLive) August 16, 2019
#IndiaIndependenceDay pic.twitter.com/pfEmwqsphW