മാനന്തവാടി: മാനന്തവാടി കത്തോലിക്ക രൂപതാംഗം ഫാ. പുതനപ്ര സണ്ണി (കുര്യൻ-53) നിര്യാതനായി. ഇന്നലെ രാവിലെ 7.50-നായിരുന്നു അന്ത്യം.
ചുങ്കക്കുന്ന് ഒറ്റപ്ലാവ് ഇടവകയിൽ പരേതനായ പുതുനപ്ര പാപ്പച്ചന്റെയും മേരിയുടെയും മകനാണ്. മാനന്തവാടി രൂപത മൈനർ സെമിനാരിയിലെ പഠനത്തിനുശേഷം ബാംഗ്ലൂർ ധർമ്മാരാം മേജർ സെമിനാരിയിൽ ഫിലോസഫി പഠനം പൂർത്തിയാക്കി. മാനന്തവാടി രൂപതാ പാസ്റ്ററൽ സെന്ററിൽ റീജൻസിക്ക് ശേഷം, ബാംഗ്ലൂർ ധർമ്മാരാം മേജർ സെമിനാരിയിൽ തിയോളജി പഠനവും പൂർത്തിയാക്കി 1994 ഏപ്രിൽ 5-ന് പൗരോഹിത്യം സ്വീകരിച്ചു.1994-ൽ കല്ലോടി ഇടവകയുടെ അസിസ്റ്റന്റ് വികാരിയായി സേവനം ആരംഭിച്ചു. തുടർന്ന് ആലാറ്റിൽ, പോരൂർ, പടമല, ഞാറപ്പാടം, കൊമ്മയാട്, ചുള്ളിയാന ഇടവകകളിൽ വികാരിയായി. വിവിധ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റൽ, മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്നു.സഹോദരങ്ങൾ ബേബി, ജോസ്, ഗ്രേസി, ജോൺ, സി. മേഴ്സി (എസ്.എച്ച് തരിയോട്). സംസ്‌കാരം ഇന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ദ്വാരക പാസ്റ്റർ സെന്ററിന്റെ സീയോൻ ചാപ്പലിൽ.