പത്തനംതിട്ട: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഇന്ന് ശബരിമല ദർശനത്തിന് എത്തി. ചിങ്ങമാസപ്പൂജകൾക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു. ഇന്ന് വൈകിട്ടോടെയാണ് ബിനോയ് കോടിയേരി ശബരിമലയിലെത്തിയത്.
ഇരുമുടിക്കെട്ടുമായി എത്തിയ ബിനോയ് പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തി ദർശനം നടത്തി. എട്ട് പേരടങ്ങിയ സംഘത്തോടൊപ്പമാണ് ബിനോയ് സന്നിധാനത്ത് എത്തിയത്. ബിനോയിയുടെ രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. ബീഹാർ സ്വദേശി നല്‍കിയ പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരിക്ക് മുംബയ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു,