fire-at-aiims

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുൺ ജയ്റ്റ്ലി ചികിത്സയിൽ കഴിയുന്ന ഡൽഹി എയിംസ് ആശുപത്രിയിൽ തീപിടിത്തം. ശനിയാഴ്ച വൈകിട്ടോടെ അത്യാഹിത വിഭാഗത്തിന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 39 അഗ്നിശമന യൂണിറ്റികളുടെ സഹായത്തോടെ നടത്തിയ ശ്രമത്തിനൊടുവിൽ തീ ഇപ്പോൾ നിയന്ത്രണ വിധേയമായിട്ടുണ്ട്.


ഈ കെട്ടിടത്തിലുള്ള ആളുകളെ ഒഴിപ്പിച്ചു. ജെയ്റ്റ്‌ലി ചികിത്സയില്‍ കഴിയുന്ന കെട്ടിടത്തിലല്ല അപകടം നടന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാർഡിയാക് ന്യൂറോ സെന്ററിലെ ഐ.സിയുവിലാണ് ജെയ്റ്റ്‌ലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.


തീപിടിത്തത്തെതുടർന്ന് പ്രദേശത്ത് മുഴുവൻ കനത്ത പുക പടർന്നിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെന്ന് അഗ്നിശമന സേന അറിയിച്ചു.