തിരുവനന്തപുരം: കാലവർഷം വിതച്ച ദുരിതത്തിൽ നിന്ന് കേരളത്തെ കരകയറ്റാനുള്ള ശ്രമങ്ങൾക്ക് പിന്തുണയുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എം.എ. യൂസഫലി അഞ്ചുകോടി രൂപ നൽകി. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്‌ടർ എം.എ. നിഷാദ്, മുഖ്യമന്ത്രി പിണറായി വിജയന് ഡി.ഡി. കൈമാറി.
ലുലു റീജിയണൽ ഡയറക്‌ടർ ജോയി സദാനന്ദൻ നായർ, ലുലു കൊമേഴ്‌സ്യൽ മാനേജർ സാദിക് കാസിം, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ സംബന്ധിച്ചു.
ഫോട്ടോ:
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എം.എ. യൂസഫലി നൽകുന്ന അഞ്ചുകോടി രൂപയുടെ ഡി.ഡി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്‌ടർ എം.എ. നിഷാദ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു. ലുലു റീജിയണൽ ഡയറക്‌ടർ ജോയി സദാനന്ദൻ നായർ, ലുലു കൊമേഴ്‌സ്യൽ മാനേജർ സാദിക് കാസിം, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ സമീപം.