ദേശീയ കായിക പുരസ്കാര പട്ടികയിൽ മൂന്ന് മലയാളികൾ ഇടം നേടി. മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിനെ അർജുനയ്ക്കും, ബാഡ്മിന്റൺ പരിശീലകൻ യു.വിമൽ കുമാറിനെ ദ്രോണാചാര്യയ്ക്കും മുൻ ഹോക്കിതാരം ഒളിമ്പ്യൻ മാനുൽ ഫെഡറിക്കിനെ ധ്യാൻചന്ദ് പുരസ്കാരത്തിനും ശുപാർശ ചെയ്തു.
കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ഗുസ്തിതാരം ബജ്‌രംഗ് പൂനിയയേയും പാരാ അത്‌ലറ്റ് ദീപ മാലിക്കിനെയും ശുപാർശ ചെയ്തു.
അനസ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവരുൾപ്പെടെ 19 പേർക്കാണ് അർജുന പുരസ്‌കാരം
റിട്ട. ജസ്‌റ്റിസ് മുകുന്ദം ശർമ്മ അദ്ധ്യക്ഷനായ കമ്മിറ്റിയാണ് പുരസ്കാരത്തിന് താരങ്ങളെ ശുപാർശ ചെയ്തത്. ഫുട്ബാൾ താരം ബൈചുംഗ് ബൂട്ടിയ, മലയാളി താരം അഞ്ജു ബോബി ജോർജ്ജ് എന്നിവരും കമ്മിറ്രിയിൽ അംഗങ്ങളാണ്.