കൊച്ചി: ആന്ധ്രബാങ്കിന്റെ താഴേത്തട്ട് മുതൽ മേൽത്തട്ട് വരെയുള്ള മാനേജ്‌മെന്റിന് ആശയരൂപീകരണത്തിനും ദേശീയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനുമായുള്ള വിദഗ്ദ്ധാഭിപ്രായ കർമ്മ പരിപാടിയുടെ ആദ്യഘട്ട നടപടികൾ ഇന്നലെ നടന്നു.

സാമ്പത്തിക വളർച്ചയ്ക്ക് നിക്ഷേപ സഹായം, വ്യവസായം, കാർഷികം, ബ്ളൂ ഇക്കണോമി, എം.എസ്.എം.ഇ മേഖല, മുദ്രാ വായ്‌പ, ജൽശക്തി, ഗ്രീൻ ഇക്കണോമി, കയറ്റുമതി നിക്ഷേപം, സ്വച്‌ഛ് ഭാരത്, ഫിനാൻഷ്യൽ ഇൻക്ളൂഷൻ, ഡിജിറ്റൽ ഇക്കണോമി, ഡയറക്‌ട് ബെനഫിറ്റ് ട്രാൻസ്‌ഫർ തുടങ്ങിയ കാര്യങ്ങളാണ് അവലോകനം ചെയ്യുന്നത്. എസ്.എൽ.ബി.സി ലെവലിന് ശേഷം ദേശീയ ഉന്നതതല സമ്മേളനത്തിൽ ബ്രാഞ്ചുകളുടെ ആന്തരിക പ്രവർത്തന മികവും അന്യോന്യമുള്ള പ്രവർത്തന മികവും തുലനം ചെയ്യും. പരിപാടിയിലൂടെ ലഭിച്ച നിർദേശങ്ങൾ പൊതുമേഖലാ ബാങ്കുകളിലാകെ പ്രാവർത്തികമാക്കുകയും ചെയ്യും.