കൊച്ചി: രാജ്യ പുരോഗതിക്ക് പൊതുമേഖലാ ബാങ്കുകൾ കാഴ്‌ചവയ്‌ക്കേണ്ട മികച്ച പ്രവർത്തനങ്ങൾക്കുള്ള ആശയങ്ങളും നിർദേശങ്ങളും തേടി സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ കൊച്ചി റീജിയണൽ ഓഫീസിന്റെ കീഴിൽ പ്രാദേശിക തലത്തിലെ 59 ശാഖകളെ ഉൾക്കൊള്ളിച്ച് നടത്തുന്ന യോഗത്തിന് കൊച്ചിയിൽ തുടക്കമായി. കൃഷിക്കാർ, മുതിർന്ന പൗരന്മാർ, എം.എസ്.എം.ഇ സംരംഭകർ, യുവാക്കൾ, വിദ്യാർത്ഥികൾ, സ്‌ത്രീകൾ തുടങ്ങിയവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും സഫലീകരിക്കാനുള്ള വഴികളും ലക്ഷ്യമിട്ടുള്ളതാണ് യോഗം. ബാങ്കിന്റെ കൊച്ചി റീജിയണൽ മാനേജർ എസ്.കെ. ജാനകി, എറണാകുളം ശാഖ എ.ജി.എം രാമനാരായണൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.