zomato

ഹെെദരാബാദ്: അർദ്ധരാത്രിയിൽ വിശപ്പുമായി വണ്ടി കിട്ടാതെ വഴിയിൽ കുടുങ്ങിയാൽ എന്തു ചെയ്യും. ഈ സാഹചര്യത്തിൽ വീട്ടിലെത്താൻ യുവാവ് ഉപയോഗിച്ച തന്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഹെെദരാബാദുകാരനായ ഒമിഷ് കൊമിരിസെറ്റിയാണ് ഇങ്ങിനെയൊരു പ്രശ്നത്തെ എളുപ്പത്തിൽ കെെകാര്യം ചെയ്തത്. യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: രാത്രി 11:50 ആയി. ഹെെദരാബാദിലെ ഇനോർബിറ്റ് മാളിൽ നിന്നും പുറത്തേക്കിറങ്ങിയ ഞാൻ ഓട്ടോറിക്ഷക്കായി കാത്തു നിന്നെങ്കിലും, വണ്ടിയൊന്നും കിട്ടിയില്ല. ഞാൻ ഊബർ തുറന്ന് ടാക്സി നോക്കി. അതിൽ വളരെ ഉയർന്ന റേറ്റാണ് കാണിക്കുന്നത്. എനിക്ക് വല്ലാതെ വിശക്കുന്നുമുണ്ട്.

അങ്ങനെ ഞാൻ സൊമാറ്റോ തുറന്ന്, ഞാൻ നിൽക്കുന്നതിന് അരികിലുള്ള ഫുഡ് ഷോപ്പുകൾ സെർച്ച് ചെയ്ത് നോക്കി. അതിൽ നിന്നും എനിക്ക് തൊട്ടപ്പുറത്തായുള്ള ദോശക്കടയിൽ നിന്നും ഞാൻ ഒരു എഗ് ദോശ എന്റെ റൂമിലേക്ക് ഓർഡർ ചെയ്തു. അങ്ങനെ എനിക്കുള്ള ഭക്ഷണം പിക് ചെയ്യാനായി സൊമാറ്റോയുടെ ‍ഡലിവറി ബോയ് ആ ദോശക്കടയിലേക്ക് വന്നു.

ഇത് ഞാൻ എന്റെ റൂമിലേക്ക് ഓർഡർ ചെയ്ത ഭക്ഷണമാണ്, എന്നെയും കൂടി എന്റെ റൂമിലേക്ക് കൊണ്ടു പോകുമോ എന്ന് ഞാൻ ഡെലിവറി ബോയിയോട് ചോദിച്ചു. അങ്ങനെ ആ സൊമാറ്റോക്കാരനൊപ്പം ഞാനെന്റെ റൂമിലെത്തി. തിരിച്ച് പോകും നേരം തനിക്ക് 5 റേറ്റിങ് നൽകണേ എന്നും ‍ഡെലിവറി ബോയ് പറയുകയുണ്ടായി. ഫ്രീ റെെഡ് തന്ന സൊമാറ്റോക്ക് എന്റെ നന്ദി. ഒമിഷ് ഫേസ്ബുക്കിൽ കുറിച്ചു.