pakistan

ന്യൂഡൽഹി: ഹിന്ദിയിൽ 'ഭിക്ഷക്കാരൻ' എന്ന് അർത്ഥം വരുന്ന വാക്ക്(ബിഖാരി) ഗൂഗിളിൽ തിരയുമ്പോൾ ലഭിക്കുന്നത് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രങ്ങൾ. അത് മാത്രമല്ല, ഇമ്രാൻ ഖാൻ ഭിക്ഷക്കാരന്റെ വേഷത്തിൽ നരച്ച താടി വളർത്തി ഭിക്ഷാപാത്രം കൈയിൽ പിടിച്ച് നിലത്തിരിക്കുന്ന ചിത്രവും ഈ ഫോട്ടോകളുടെ കൂട്ടത്തിൽ ഉണ്ട്. ഇതുകൂടാതെ 'ലോകത്തിലെ ഏറ്റവും മികച്ച ടോയ്ലറ്റ് പേപ്പർ' എന്ന് ഇംഗ്ളീഷിൽ തിരഞ്ഞാൽ ലഭിക്കുന്നത് പാകിസ്ഥാന്റെ ദേശീയ പതാകയുടെ ചിത്രമാണ്.

അടുത്തിടെയാണ് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അടക്കമുള്ള സകല ബന്ധങ്ങളും പാകിസ്ഥാൻ അവസാനിപ്പിക്കുന്നത്. ചൈനയിൽ നിന്നും സൗദി അറേബ്യയിൽ അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും ലഭിക്കുന്ന സഹായം കൊണ്ടാണ് പാകിസ്ഥാനി സമ്പദ് വ്യവസ്ഥ കഷ്ടിച്ച് പിടിച്ച് നിൽക്കുന്നത്. ഇതിനിടെയാണ് കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്ത് കളഞ്ഞതിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ ഇന്ത്യയുമായുള്ള ബന്ധങ്ങൾ അവസാനിപ്പിക്കുന്നത്.

നിലവിൽ പാകിസ്ഥാന്റെ ആഭ്യന്തര ഉത്പാദന നിരക്ക് വെറും 4 ശതമാനം മാത്രമാണ്. രാജ്യത്തെ നാണയപ്പെരുപ്പം 8.9 ശതമാനത്തിലേക്കും എത്തിയിട്ടുണ്ട്. പാകിസ്ഥാന്റെ വിദേശ നാണ്യ ശേഖരം 7.76 ബില്ല്യൺ ഡോളർ മാത്രമേയുള്ളു. ബംഗ്ളാദേശിന്‌ പോലും 32 ബില്ല്യൺ ഡോളർ വരെ വിദേശ നാണ്യ ശേഖരമുണ്ട്. ചിത്രങ്ങളിലെ ഈ തിരിമറി നടക്കുന്നത് ഗൂഗിൾ സെർച്ച് എഞ്ചിനിലെ സങ്കീർണമായ അൽഗോരിതം കാരണമാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് മുൻപ് 'ഇഡിയറ്റ്' എന്ന ഇംഗ്ളീഷ് വാക്ക് സെർച്ച് ചെയ്യുമ്പോൾ ലഭിച്ചിരുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രമായിരുന്നു.