ഹൈദരാബാദ്: മികച്ച കോൺസ്റ്റബിളിനുള്ള സർക്കാരിൻെറ പുരസ്കാരം നേടിയതിന് പിന്നാലെ തെലുങ്കാനയിൽ പൊലീസുകാരൻ അഴിമതി കേസിൽ അറസ്റ്റിൽ. മഹ്ബുബ് നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ പല്ലെ തിരുപതി റെഡ്ഡിയാണ് അഴിമതി കേസിൽ പിടയിലായത്. കഴിഞ്ഞ ദിവസം നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ എക്സൈസ് മന്ത്രി വി.ശ്രീനിവാസൻ നിന്ന് റെഡ്ഡി പുരസ്കാരം സ്വീകരിച്ചിരുന്നു. 17,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് തെലുങ്കാന പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗം തിരുപതി റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ റെഡ്ഡ്യെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.