തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ വിചിത്രവാദവുമായി പൊലീസ്. ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് വിചിത്രവാദവുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.
സംഭവത്തിൽ രക്തപരിശോധന നടത്താൻ വൈകിയത് പരാതി നൽകാൻ വൈകിയത് കൊണ്ടാണെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവം നടന്ന് ഏഴ് മണിക്കൂർ കഴിഞ്ഞാണ് സിറാജ് മാനേജ്മെന്റ് പരാതി നൽകാൻ തയ്യാറായത്. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് പൊലീസ് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. ജനറൽ ആശുപത്രിയിലെ ഡോക്ടറെയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രക്തമെടുക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.