gender-roles

സ്ത്രീകൾ ഭരിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയുണ്ടെങ്കിൽ അതിന്റെ പേരാണ് 'മാട്രിയാർക്കി'. ആണിന് അധികാരങ്ങളുള്ള ഇന്നത്തെ വ്യവസ്ഥിതിക്ക് പിതൃമേധാവിത്തം എന്ന് പറയുന്നത് പോലെ സ്ത്രീകൾ ഭരിക്കുന്ന ഒരു സമൂഹത്തെ മാതൃമേധാവിത്ത സമൂഹം എന്ന് വേണമെങ്കിൽ വിളിക്കാം. സ്ത്രീകൾ ഭരിക്കുന്ന ഒരു ലോകത്തിൽ എങ്ങനെയായിരിക്കും കാര്യങ്ങൾ?

ആർത്തവം എന്നത് ഒരു 'പറയാൻ കൊള്ളാത്ത' കാര്യം എന്നതിനപ്പുറം അംഗീകരിക്കപ്പെടുന്ന, സ്ത്രീകൾക്ക് വ്യക്തിത്വവും അന്തസ്സും നൽകുന്ന ഒരു സ്വാഭാവിക ജൈവ പ്രക്രിയയായി അംഗീകരിക്കപ്പെടാൻ തുടങ്ങും. കുടുംബം എന്ന സാമൂഹിക സംവിധാനത്തിൽ സ്ത്രീ രണ്ടാം സ്ഥാനക്കാരിയായി വരുന്ന പ്രവണത നിൽക്കും. പുരുഷൻ സ്ത്രീയെ പൂർണമായും അംഗീകരിക്കാനും ബഹുമാനിക്കാനും അവൾക്ക് വിധേയനാകാനും തുടങ്ങും. ഈ ആശയം വച്ച് നിരവധി സിനിമകളും നോവലുകളും പുറത്തിറങ്ങിയിട്ടുണ്ട്.

ഇതേ ചുവട് പിടിച്ച് പുറത്തിറങ്ങിയ ഒരു മലയാള ഹ്രസ്വ ചിത്രം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫിറോസ് എ. അസീസ് ആണ് '69-ഒരു തലതിരിഞ്ഞ കഥ' എന്ന ഈ ചിത്രം സംവിധാനം ചെയ്‌തത്. ഈ ചിത്രത്തിൽ ആൺകോയ്മ പെൺകോയ്മയ്ക്ക് വഴിമാറിയിരിക്കുകയാണ്. സ്ത്രീകളിൽ നിന്നും സാധാരണ പ്രതീക്ഷിക്കുന്ന അടക്കവും ഒതുക്കവും ഇവിടെ പുരുഷനാണ്. പോരാത്തതിന്, ഇവിടെ പുരുഷനെ സ്ത്രീയാണ് ലൈംഗികമായി പീഡിപ്പിക്കുന്നത്. ഇനിയും ഈ ചിത്രം കാണാത്തവർ ഇതൊന്ന് കണ്ടുനോക്കൂ.