പ്രായത്തിനുചേരാത്ത ശരീരത്തിന്റെ പേരിൽ പലപ്പോഴും കളിയാക്കലുകൾക്ക് ഇരയായിട്ടുണ്ട് അവർ. പതിനാറാം വയസിൽ അവർ തന്നെ ഒട്ടും ആഗ്രഹിക്കാതെ തേടിയെത്തിയതായിരുന്നു ആ പദവി. ഏതു പെൺകുട്ടിയും കൊതിക്കുന്ന സെക്സ് സിംബൽ എന്ന ഇമേജ് അവർക്ക് ചാർത്തപ്പെട്ടു. ഒരു വ്യക്തിയുടെ മാത്രമല്ല. ഒരു വരാജ്യത്തിന്റെ മുഴുവൻ. ആ നാളുകളെക്കുറിച്ചോര്‍ക്കുമ്പോൾ ഇപ്പോഴും നടുങ്ങുന്നു ലിസ റേ എന്ന മുൻബോളിവുഡ് നടി.
ദീപ മേത്തയുടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ വാട്ടർ ആണ് ലിസ റേയുടെ ഏറ്റവും മികച്ച ചിത്രം. കസൂർ ഉൾപ്പെടെയുള്ള ബോളിവുഡ് സിനിമകളിലും ടെലിവിഷൻ പരിപാടികളും അഭിനയിച്ചിട്ടുമുണ്ട്.
കൗമാരപ്രായത്തിൽ വെള്ളിത്തിരയിലേക്ക് എത്തപ്പെട്ടു. അജ്ഞാതമായ കാരണങ്ങളാൽ സെക്സ് സിംബൽ എന്ന ഇമേജും ലഭിച്ചു. അന്നുമുതൽ തിരക്കിന്റെയും പ്രശസ്തിയുടെയും കൈവിട്ട നിമിഷങ്ങളിൽ ആടിയുലയുകയായിരുന്നു അവർ.
പ്രശസ്തിയുടെ ഉയരങ്ങള്‍ളും ആരാധനയുടെ നിമിഷങ്ങൾക്കും ഒടുവിൽ കാൻസർ എന്ന മാരകരോഗത്തിന്റെ കൈകളിലേക്ക് എത്തപ്പെട്ട ജീവിതം. ആ ജീവിതത്തെ ഓർത്തെടുക്കുകയാണ് ലിസാ റേ തന്റെ ആത്മകഥയായ 'ക്ലോസ് ടു ദ ബോണിൽ'.
ആത്മകഥയുടെ പ്രകാശനത്തിനു മുന്നോടിയായി സോഷ്യൽ മീഡിയയിൽ തന്റെ ഒരു മുൻകാല ചിത്രം നടി പോസ്റ്റ് ചെയ്തിട്ടുണ്ട് ഒരു സിനിമയുടെ അണിയറയിൽ അവാസാനഘട്ട ഒരുക്കങ്ങളിലും തയ്യാറെടുപ്പിലും ഏർപ്പെട്ടുകൊണ്ടിരിക്കുന്ന നടി. മേക്കപ് ആർട്ടിസ്റ്റുകള്‍ൾക്കൊപ്പം. ഒരു കയ്യിൽഎരിയുന്ന സിഗരറ്റ്. മാംസത്തിന്റെ ഒരു തുണ്ടു പോലും ഇല്ലെന്നു തോന്നിപ്പിക്കുന്ന എല്ലുറപ്പുള്ള തോളുകൾ. മെലിഞ്ഞ ശരീരം. ഈ ചിത്രം ഉൾപ്പെടെ പഴയകാല ജീവിതത്തിൽനിന്നുള്ള അനേകം ചിത്രങ്ങളും അവയുടെ പിന്നിലെ കഥകളും പറയുകയാണ് ലിസ ആത്മകഥയിൽ
അസഹനീയമായ വിഷമതകൾ, ആഗ്രഹിക്കാത്ത സെക്സ് ഇമേജ് കെട്ടിവയ്ക്കപ്പെട്ടതിന്റെ വേദനകൾ, ധൂർത്തടിച്ച ആ ജീവിതമാണ് നടി ആത്മകഥയിൽ പറയുന്നത്. ഒന്നും മറച്ചുവയ്ക്കാതെയും ഒളിച്ചുവയ്ക്കാതെയും. ഇതുവരെയും വെളിച്ചം കാണാത്ത ചിത്രങ്ങൾ ഉൾപ്പെടെയാണ് അവ വായനക്കാരന്റെ മുന്നിലെത്തുന്നത്.
ഒരുകാലത്ത് ചികിത്സ തേടേണ്ടിവന്ന ഗൗരവമായ ഭക്ഷണശീലങ്ങളുണ്ടായിരുന്നു ലിസയ്ക്ക്. കൂടെ നിരന്തരമായ പുകവലിയും. ആരോഗ്യം കാർന്നെടുക്കപ്പെട്ട ആ ദിവസങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരണങ്ങൾ പുസ്തകത്തിലുണ്ടെന്ന് നടി പറയുന്നത്. ‘ പോളറോയ്ഡുകളുടെയും സിഗരറ്റിന്റെ കാലം’ എന്നാണ് കഴിഞ്ഞുപോയ കാലത്തെ ലിസ വിശേഷിപ്പിക്കുന്നത്.