my-home-

കഴിഞ്ഞ വർഷം കേരളത്തെ നടുക്കിയ പ്രളയത്തിന് ശേഷം വീട് നിർമ്മാണത്തിൽ ബദൽ സാദ്ധ്യതകളെക്കുറിച്ചിുള്ള അന്വേഷണത്തിലാണ് മലയാളി. ഇത്തവണ ഉണ്ടായ പ്രളയവും ഉരുൾപൊട്ടലും അന്വേഷണത്തിന്റെ ഗതിവേഗം വർദ്ധിപ്പിച്ചു. പ്രളയത്തെയും ഉരുൾപൊട്ടലിനെയും അതിജീവിക്കാൻ പ്രീഫാബ് ശൈലിയിലുള്ള വീടുകൾക്ക് പ്രചാരം വർധിച്ചു തുടങ്ങിയത് ഇതിനുദാഹരണമാണ്. അത്തരം വീടുകൾ നിർമിച്ചു നൽകുന്ന സ്ഥാപനമാണ്കോഴിക്കോട് ഫെറോക്കിലുള്ള സ്ഥാപനമാണ് ODF.

ഇവരുടെ ഓഫീസും പ്രീഫാബ് ശൈലിയിലാണ് നിർമ്മിച്ചിട്ടുള്ളത്. LGSF (Light Gauge Steel Frame Structure) എന്ന നൂതന സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്.

പ്രീഫാബ് വീടുകളെ കുറിച്ചറിയാൻ എത്തുന്ന ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ടു മനസിലാക്കാം എന്ന ഗുണവുമുണ്ട്. 11 ലക്ഷം രൂപ മാത്രമാണ് ഓഫിസിനു ചെലവായത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം ഇവർ പ്രീഫാബ് വീടുകൾ നിർമിച്ചു നൽകിയിട്ടുണ്ട്. ചതുരശ്രയടി അനുസരിച്ചാണ് വീടിന്റെ ബഡ്ജറ്റിൽ വ്യത്യാസമുണ്ടാകാം. നിർമാണസാമഗ്രികൾ സ്പോൺസർ ചെയ്യാൻ ആളുകൾ താൽപര്യപ്പെടുന്ന പക്ഷം, പ്രളയ പുനരധിവാസത്തിനായി 10 വീടുകൾ സൗജന്യമായി നിർമിച്ചു കൊടുക്കാനും പദ്ധതിയുണ്ട് എന്ന് ഉടമ മജീദ് പറയുന്നു.

ഫൗണ്ടേഷൻ ഒരുക്കിയതിനുശേഷം സ്റ്റീൽ ചട്ടക്കൂട് സ്ക്രൂ ചെയ്ത് ഒരുക്കിയാണ് ഇതിന്റെ നിർമ്മാണം. ഇതിൽ ഫൈബർ സിമന്റ് ബോർഡ്/ ജിപ്സം ബോർഡ് സ്ക്രൂ ചെയ്തുറപ്പിക്കുന്നു. മേൽക്കൂര ട്രസ് ചെയ്ത് ആവശ്യാനുസരണം റൂഫ് ടൈലോ ഷീറ്റോ വിരിക്കുന്നു.

അതിവേഗം നിർമിക്കാം. പണിക്കാർ കുറച്ചുമതി എന്നിവയാണ് ഇവയുടെ പ്രധാന മേൻമകൾ. രണ്ടാഴ്ചക്കുള്ളിൽ ഇത്തരമൊരു വീട് നിർമിക്കാനാകും. അകത്തളത്തിൽ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താം. കൂടുതൽ ഈടുനിൽക്കും, തീപിടിത്തം ഉണ്ടാകില്ല, പ്രാണികളുടെ ശല്യമില്ല. പരിസ്ഥിതി സൗഹൃദം. പരമാവധി സ്ഥല ഉപയുക്തത, സ്റ്റീൽ പുനരുപയോഗിക്കാം. നിർമാണസാമഗ്രികളുടെ വേസ്റ്റേജ് തീരെയില്ല. ആവശ്യമെങ്കിൽ വീട് പൊളിച്ചുമാറ്റി മറ്റൊരിടത്ത് പുനർനിർമിക്കാം. എന്നീ മേൻമകളും ഇവയ്ക്കുണ്ട്.