സ്വയംഭോഗം ശരീരത്തിന് മോശമാണെന്ന പ്രചരണം നിലനിൽക്കെ തന്നെ ഇത് മനുഷ്യരുടെ ഉറക്കത്തെ പോലും മോശമായി ബാധിക്കുന്നു എന്ന രീതിയിലും വാർത്തകൾ വരുന്നുണ്ട്. എന്നാൽ അത് സംബന്ധിച്ച് പുതിയ പഠനങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മാർട്ടിൻ റീഡ് എന്ന ശാസ്ത്രജ്ഞനാണ് തന്റെ ദീർഘകാലത്തെ പരീക്ഷണങ്ങൾക്കോടുവിൽ പുതിയൊരു നിഗമനത്തിലെത്തിയത്. ലെെംഗികതയും സ്വയംഭോഗംവും ഉറക്കത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചാണ് അദ്ദേഹം പഠനം നടത്തിയത്.
പേടി, സ്ട്രെസ്, ഉത്കണ്ഠ, നിരാശ, നെഗറ്റീവ് ചിന്തകൾ, പ്രണയ നെെരാശ്യം തുടങ്ങിയ ഘടകങ്ങൾ മനുഷ്യരുടെ ഉറക്കത്തെ സ്വാധീനിക്കുന്നു. മാത്രമല്ല ഈ ഉറക്കമില്ലായ്മ പങ്കാളിയുമൊത്തുള്ള നിങ്ങളുടെ ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. എന്നാൽ സ്വയംഭോഗം ഇതിൽ നിന്നും വ്യത്യസ്തമാകുന്നു. മാനസികമായ മറ്റ് ബാധ്യതകളൊന്നും ഇതിൽ ഉണ്ടാകുന്നില്ല. പങ്കാളിക്കൊപ്പമുള്ള ബന്ധത്തിലേതെന്ന പോലെ സ്വയം ഭോഗത്തിലും രതിമൂർച്ഛ സംഭവിക്കുന്നുണ്ട്. ഇത് ശരീരത്തിൽ ചില ഹോർമോണ്‍ വ്യതിയാനങ്ങളുണ്ടാക്കുന്നു.
പറഞ്ഞു വരുന്നത് സ്വയംഭോഗത്തിലൂടം ഉണ്ടാകുന്ന രതിമൂർച്ഛ ശരീരത്തിൽ പ്രോലാക്ടിൻ എന്നൊരു ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് കൂടുതലായി കാണുന്നത് പ്രസവശേഷം മുലയൂട്ടുന്ന അമ്മമാരിലാണ്. രതിമൂർച്ഛയുണ്ടാകുമ്പോൾ കൃത്യമായും ഇതിന്റെ അളവിൽ വർധനയുണ്ടാകുന്നു. ഇത് ശരീരത്തെ റിലാക്സ്ഡ് ആക്കാൻ സഹായിക്കുന്നു. പതിയെ ഉറക്കത്തിലേക്ക് കൊണ്ടുപോകാനും ഇത് വഴിയൊരുക്കുന്നു. രതിമൂർച്ഛയോടനുബന്ധിച്ച് ഓക്സിടോസിൻ എന്ന ഹോർമോണും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതും ശരീരത്തെ റിലാക്സ്ഡ് ആക്കാനും സ്ട്രെസ് കുറയ്ക്കാനും ഉപകരിക്കുന്നു. അങ്ങനെ അതുവഴിയും ഉറക്കത്തിലേക്കുള്ള പോകുമെന്നും പഠനങ്ങൾ പറയുന്നു.