മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രതിസന്ധികളിൽ വിജയിക്കും. ശാന്തിയും സമാധാനവും പ്രശംസ നേടും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കുടുംബാംഗങ്ങളുമായി ഒരുമിക്കും, സേവന സാമർത്ഥ്യത്താൽ അംഗീകാരം, സത്ചിന്തകൾ സന്തോഷം നൽകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സ്വയം ചുമതലകൾ നിറവേറ്റും. യാത്രകളിൽ നേട്ടം. ദീർഘവീക്ഷണം ഉണ്ടാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഉന്നതബന്ധം ശക്തമാക്കും, സാഹസപ്രവർത്തനങ്ങൾ ഉപേക്ഷിക്കും. വിട്ടുവീഴ്ച ചെയ്യും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
നിക്ഷേപം വർദ്ധിക്കും, ആരോഗ്യം ശ്രദ്ധിക്കണം. ശരിയായ തീരുമാനങ്ങൾ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പദ്ധതികൾക്ക് അംഗീകാരം, ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കും. മികച്ച പ്രകടനം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സാമ്പത്തികനേട്ടം, ആത്മാർത്ഥമായ പ്രവർത്തനം, കാര്യവിജയം
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വാഹനയാത്രയിൽ സൂക്ഷിക്കണം. പ്രശ്നങ്ങൾക്ക് പരിഹാരം, വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പുതിയ പ്രവർത്തനങ്ങൾ, കൂടുതൽ യാത്രകൾ വേണ്ടിവരും, തൊഴിൽ മേഖലയിൽ ഉയർച്ച.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആത്മാർത്ഥത വർദ്ധിക്കും,കാര്യതടസങ്ങൾ നീങ്ങും, സന്ദർഭം നോക്കി പ്രവർത്തിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കാര്യങ്ങൾ സഫലമാകും,സ്വഗൃഹത്തിൽ എത്തിചേരും, ആരോഗ്യം സംരക്ഷിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അധികാരം ലഭിക്കും. യാത്രകൾ സഫലമാകും, ജാമ്യം നിൽക്കരുത്.