ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ 35കരനെ പട്ടാപ്പകൽ നാലംഗസംഘം സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും മുന്നിലിട്ട് വെട്ടിനുറുക്കി. മഹേഷ് എന്ന 35കാരനാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.
ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ പോയി മടങ്ങും വഴിയായിരുന്നു ആക്രമണം. വിദേശ നിർമ്മിത വടിവാളടക്കമുള്ള മാരകായുധങ്ങളുമായി കാത്തു നിന്ന സംഘം മഹേഷിന് നേരെ ചാടി വീണു. ഒഴിഞ്ഞ് മറി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ സംഘം ഓടിച്ചിട്ട് ആക്രമിച്ചു.
അക്രമികളിൽനിന്നും രക്ഷപ്പെടാന്‍ ഒരു ഹോട്ടലില്‍ കയറിയ മഹേഷിനെ സംഘം വെട്ടിവീഴ്ത്തി. നിലത്ത് വീണതോടെ വളഞ്ഞിട്ട് ആക്രമിച്ചു. ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന കുട്ടികളടക്കമുള്ളവരുടെ മുന്നിൽ വെച്ചായിരുന്നു അരുംകൊല. യുവാവിന്റെ മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം പിരിഞ്ഞുപോയത്.
നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹേഷ് മരിച്ചിരുന്നു. അക്രമി സംഘത്തെക്കുറിച്ച് സൂചനയുണ്ടെന്നും. വർഷങ്ങൾക്ക് മുൻപ് ബാസ്‌കറ്റ് ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നുള്ള വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.