bigboss

കമൽഹാസൻ അവതാരകനായെത്തുന്ന തമിഴ് ബിഗ്ബോസ് മൂന്നാം സീസണിലെ മത്സരാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ് ചലച്ചിത്ര താരം മധുമിതയാണ് ബിഗ്ബോസ് വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നൂറ് ദിവസം നീണ്ടുനിൽക്കുന്ന ഷോ അമ്പതിലധികം ദിവസങ്ങൾ ഇതിനോടകം തന്നെ പിന്നിട്ട് കഴിഞ്ഞു.

നൂറ് ദിവസം ഒരു വീട്ടിൽ ജീവിക്കുന്ന താരങ്ങളുടെ യഥാർത്ഥ സ്വഭാവങ്ങളാണ് പരിപാടിയിൽ കാണിക്കുന്നത്. മത്സരാത്ഥികൾ തമ്മിൽ വാഗ്വാദങ്ങളും പതിവാണ്. കുറച്ച് ദിവസങ്ങളായി പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ഷോയിലേക്ക് വനിത വിജയകുമാറും വൈൾഡ് കാർഡ് എൻട്രിയായി കസ്തൂരിയും എത്തിയതോടെ വീണ്ടും പ്രശ്നങ്ങൾ ആരംഭിച്ചു.

bigboss

പരിപാടിയിലെ പുരുഷന്മാരായ മത്സരാർത്ഥികൾ സ്ത്രീകളെ ഉപയോഗിക്കുകയാണെന്ന് വനിത മധുമിതയോട് പറഞ്ഞു. തൊട്ടുപിന്നാലെ മധുമിത ചില മത്സരാർത്ഥികളോട് തർക്കിച്ചു. ഈ തർക്കത്തിന് പിന്നാലെയാണ് ഏറെ വിജയസാധ്യത ഉള്ള താരമായ മധുമിത ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മധുമിത ഷോയിൽ നിന്ന് പുറത്താവുകയും ചെയ്തു.