പ്രളയ ബാധിതരെ സഹായിക്കാനുള്ള പണത്തിനായി തന്റെ റേഞ്ച് റോവർ വോഗിന് ഫാൻസി നമ്പർ വേണ്ടെന്ന് പൃഥ്വിരാജ് തീരുമാനമെടുത്തിരുന്നു. നിരവധിപേർ പൃഥ്വിയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ പൃഥ്വിയുടെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ഫാൻസി നമ്പറിന്റെ പണം മുഴുവൻ സർക്കാറിനാണ് കിട്ടുന്നത്. ആ കാറിന്റെ പണം മുഴുവൻ ഏതോ സ്വകാര്യ കമ്പനിക്കാണ്. അപ്പോൾ ഇതിൽ ഏതാണ് ഒഴിവാക്കണ്ടേതെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളുവെന്ന രീതിയിലുള്ള കടുത്ത ദാരിദ്യമുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കുറിച്ചു.
തന്റെ പുതിയ കാറിന് KL 07 CS 7777 എന്ന നമ്പർ ലഭിക്കാനായി എറണാകുളം ആർ.ടി. ഓഫീസിൽ പൃഥ്വിരാജ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എറണാകുളം ആർ.ടി.ഒ കെ മനോജ്കുമാറിനെ വിളിച്ച് നമ്പർ റിസർവേഷൻ റദ്ദാക്കുകയാണെന്ന് അറിയിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഫാൻസി നമ്പറിന്റെ പണം മുഴുവൻ സർക്കാറിനാണ് കിട്ടുന്നത് .. ആ കാറിന്റെ പണം മുഴുവൻ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആർക്കും ഒരു കുഴപ്പവുമില്ല... നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞ്ഞതാണ്.. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യമുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്...Happy New Year...