tp-senkumar

കൊച്ചി:സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതിയിൽ വരെ കേസ് നടത്തി പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചെത്തിയയാളാണ് ടി.പി.സെൻകുമാർ. അദ്ദേഹത്തിന്റെ ജീവിതത്തിലെ അടുത്തൊരു ചുവടുവയ്പ്പിന് ഇന്ന് കൊച്ചി സാക്ഷ്യം വഹിക്കാൻ പോകുകയാണ്. അഭിഭാഷകനാകാൻ പോകുകയാണ് സെൻകുമാർ.അദ്ദേഹം ഇന്ന് എൻറോൾമെന്റ് ചെയ്യും.

എന്നെങ്കിലും ഐ.പി.എസിൽ നിന്ന് പുറത്ത് പോകേണ്ടിവന്നാൽ ജീവിതമാർഗം കണ്ടെത്താൻ താൻ മുമ്പേ എൽ.എൽ.ബി പഠിച്ചിരുന്നെന്ന് അദ്ദേഹം ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. തനിക്ക് വക്കീൽ ആകാതെയും ഗൗൺ ഇടാതെയും ഹൈക്കോടതിയിൽ വാദിച്ച അനുഭവമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഗവർണറുടെ എ.ഡി.സി ആയിരിക്കെ 25 വർഷം മുമ്പാണ് അദ്ദേഹം എൽ.എൽ.ബി പഠിച്ചത്.