beef-fry

ന്യൂഡൽഹി : ഹോട്ടലിൽ ബീഫ് വിഭവങ്ങൾ പാകം ചെയ്ത് വിൽപ്പന നടത്തിയതിന് മലയാളിയുടെ ഹോട്ടൽ പൂട്ടിച്ചു. ഗുരുഗ്രാമിൽ ഹോട്ടൽ നടത്തിയിരുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് അലിയുടെ ഹോട്ടലാണ് ഭീഷണിയെ തുടർന്ന് പൂട്ടിയത്. കഴിഞ്ഞ വർഷമാണ് ഗുരുഗ്രാമിൽ മുഹമ്മദ് അലി ഹോട്ടലാരംഭിച്ചത്. ഇവിടെ പാകം ചെയ്യാനായി സർക്കാർ അംഗീകൃത അറവുശാലയിൽനിന്നാണ് ഇദ്ദേഹം പോത്തിറച്ചി വാങ്ങിയിരുന്നത്. എന്നാൽ പോത്ത് വിഭവങ്ങൾ വിൽപ്പന നടത്തുന്നതിൽ എതിർപ്പ് അറിയിച്ച റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒഴിഞ്ഞില്ലെങ്കിൽ തീവച്ച് കെട്ടിടം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹോട്ടൽ ഉടമ പറയുന്നു. ഗുരുഗ്രാമിൽ ഹോട്ടൽ ആരംഭിക്കുന്നതിന് മുൻപ് സൗത്ത് ഡൽഹിയിലും ഇദ്ദേഹത്തിന് ഹോട്ടലുണ്ടായിരുന്നു. സമാനമായ കാരണത്താലാണ് അവിടം വിട്ടൊഴിയേണ്ടിവന്നത്.