nikki-gilrani

തന്റെ സിനിമ സോഷ്യൽ മീഡയയിലൂടെ എങ്ങനെ പ്രമോട്ട് ചെയ്യാമെന്ന് കൃത്യമായ ധാരണയുള്ള വ്യക്തിയാണ് സംവിധായകൻ ഒമർ ലുലു. അഡാർ ലവിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധർമ്മജന്റെ മേക്കോവർ ഒമർ ലുലു കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. അത് വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനിലെ ഒരു വീഡിയോ ഒമർ ലുലു ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ്.

നിക്കി ഗൽറാണിക്ക് കൊടുത്തയൊരു സർപ്രൈസാണ് 47 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. ആദ്യ ഷോട്ടിൽ പെർഫോം ചെയ്യാൻ റെഡിയായിരിക്കുകയാണ് നിക്കി. മുറിയിൽ കട്ടിലിലിരിക്കുന്ന താരത്തിനരികെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരുൺ കടന്നു വരുന്നു. എന്നാൽ പെട്ടെന്ന് സംവിധായകൻ നിർദേശം നൽകിയതിന് വിഭിന്നമായി പശ്ചാത്തലത്തിൽ ഒരു പാട്ട് കേൾക്കുന്നു.

എന്താണ് നടക്കുന്നതെന്നറിയാതെ അന്തംവിട്ടിരിക്കുന്ന താരത്തിന് മുന്നിലേക്ക് ഒരു പൂച്ചെണ്ടുമായി സംവിധായകൻ വന്ന് നിക്കിയെ സ്വാഗതം ചെയ്യുന്നു. ആദ്യം അന്തംവിട്ടെങ്കിലും പിന്നെ താരം സന്തോഷിക്കുന്നു.