onam-holidays

തിരുവനന്തപുരം: വീണ്ടും ഒരു ഓണക്കാലം കൂടി പടിവാതിൽക്കലെത്തി നിൽക്കുകയാണ്. ഓണം അടുത്തതോടെ എല്ലാവർക്കും അറിയേണ്ടത് ഏതൊക്കെ ദിവസങ്ങളിലാണ് ഈ വർഷം അവധി ഉണ്ടാവുക എന്നതാണ്. സർക്കാർ ഓഫീസുകൾക്ക് ഇത്തവണ എട്ടുദിവസം അവധിയുണ്ട്. സെപ്റ്റംബർ 10 മുതൽ 12 വരെയുള്ള മൂന്ന് ദിവസമാണ് ഓണം അവധി.

എട്ടാം തീയതി ഞായറായതിനാൽ അവധി.9 മുഹറം,​13 ശ്രീനാരായണ ഗുരു ജയന്തി 14രണ്ടാം ശനിയും 15 ഞായറുമാണ്. 17ന് വിശ്വകർമ്മ ദിനത്തിന് നിയന്ത്രിത അവധിയുണ്ട്. സെപ്റ്റംബർ10മുതൽ 14വരെ ബാങ്ക് അവധിയാണ്.