തിരുവനന്തപുരം: വീണ്ടും ഒരു ഓണക്കാലം കൂടി പടിവാതിൽക്കലെത്തി നിൽക്കുകയാണ്. ഓണം അടുത്തതോടെ എല്ലാവർക്കും അറിയേണ്ടത് ഏതൊക്കെ ദിവസങ്ങളിലാണ് ഈ വർഷം അവധി ഉണ്ടാവുക എന്നതാണ്. സർക്കാർ ഓഫീസുകൾക്ക് ഇത്തവണ എട്ടുദിവസം അവധിയുണ്ട്. സെപ്റ്റംബർ 10 മുതൽ 12 വരെയുള്ള മൂന്ന് ദിവസമാണ് ഓണം അവധി.
എട്ടാം തീയതി ഞായറായതിനാൽ അവധി.9 മുഹറം,13 ശ്രീനാരായണ ഗുരു ജയന്തി 14രണ്ടാം ശനിയും 15 ഞായറുമാണ്. 17ന് വിശ്വകർമ്മ ദിനത്തിന് നിയന്ത്രിത അവധിയുണ്ട്. സെപ്റ്റംബർ10മുതൽ 14വരെ ബാങ്ക് അവധിയാണ്.