കോഴിക്കോട്: കെട്ടാങ്ങൽ റോഡിലെ പെട്രോൾ പമ്പിനടുത്തുള്ള കിണറിന് തീപിടിച്ചു. കാരണം സമീപത്തുള്ള പെട്രോൾ പമ്പാണെന്ന് ആരോപണം. ഇന്നലെ രാവിലെ പ്രദേശത്തെ മിക്ക വീടുകളിലെയും കിണർ വെള്ളത്തിന് രുചി വ്യത്യാസം അനുഭവപ്പെട്ടു. കൂടാതെ വെള്ളത്തിൽ ഓയിൽ പാടയും കണ്ടു. പരിഭ്രാന്തരായ നാട്ടുകാർ പൊലീസിനെയും ആരോഗ്യവകുപ്പ് അധികൃതരെയും വിവരമറിയിച്ചു.
വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി സാമ്പിൾ ശേഖരിച്ചു. ഈ വെള്ളം കുടിക്കരുതെന്ന നിർദേശവും നൽകി. രാത്രിയിൽ മോട്ടോർ ഓൺ ചെയ്തപ്പോൾ തേനപ്പറമ്പിൽ മോഹനന്റെ വീട്ടിലെ കിണറിൽ തീപിടിച്ചു. മോട്ടർ പമ്പും പൈപ്പുകളും കത്തി നശിച്ചു. ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളത്തിൽ പാടയും പെട്രോൾ മണവുംഉള്ളതായി അഗ്നിശമനസേനയും അറിയിച്ചു. അതേസമയം പമ്പിലെ ചോർച്ച കാരണമാണോ ഇങ്ങനെ സംഭവിക്കുന്നതെന്ന് വിശദപരിശോധനയിൽ മാത്രമേ പറയാൻ സാധിക്കുകയുള്ളു.