ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മോദി സർക്കാർ പാകിസ്ഥാനും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും ഭീഷണിയാകുന്നെന്ന് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
'ഹിന്ദുമേധാവിത്വ മോദി സർക്കാർ പാകിസ്ഥാനും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും ഭീഷണി. നാസി പ്രത്യയശാസ്ത്രവും ആർ.എസ്.എസ്-ബി.ജെ.പി സ്ഥാപക നേതാക്കളും തമ്മിലുള്ള സാമ്യതകൾ മനസിലാക്കാൻ ഗൂഗിളിൽ പരിശോധിച്ചാൽ മതി'- ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
The Hindu Supremacist Modi Govt poses a threat to Pakistan as well as to the minorities in India & in fact to the very fabric of Nehru & Gandhi's India. To understand the link between Nazi ideology & the ethnic cleansing & genocide ideology of RSS-BJP Founding Fathers just Google
— Imran Khan (@ImranKhanPTI) August 18, 2019
കാശ്മീരിന്റെ കാര്യത്തിൽ എല്ലാ രാജ്യങ്ങളും പാകിസ്ഥാനെ ഒറ്റപ്പെടുത്തുകയാണെന്നും പാകിസ്ഥാനുമായി ഇനിയുള്ള ചർച്ചകൾ അവർ കയ്യേറിയ കാശ്മീരിന്റെ ഭാഗങ്ങളെ കുറിച്ച് മാത്രം ആയിരിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കുറച്ച് മുമ്പ് വ്യക്തമാക്കിയിരുന്നു.