bra

മാറിടങ്ങളുടെ ഷെയ്പ്പിന് ബ്രാ ഒരു പ്രധാനഘടകമാണെന്ന് അഭിപ്രായപ്പെടുന്ന നിരവധി ആളുകളുണ്ട്. എങ്ങനെയുള്ള ബ്രാ ധരിക്കണം?​ രാത്രിയിൽ ബ്രാ ധരിക്കുന്നതാണോ അതോ ധരിക്കാതിരിക്കുന്നതാണോ നല്ലത് എന്നിങ്ങനെ ധാരാളം സംശയങ്ങളും സ്ത്രീകൾക്കിടയിലുണ്ട്.

എന്നാൽ ബ്രാ ഒരു അനാവശ്യ സാധനമാണെന്നാണ് ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റി ഒഫ് ബസന്‍കണിലെ പ്രൊഫസ്സര്‍ ജീന്‍ ഡെന്നിസിൻറെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ഏകദേശം പതിനഞ്ച് വർഷത്തോളം 130ഓളം സ്ത്രീകളിൽ നടത്തിയ പഠനത്തിനൊടുവിലാണ് അദ്ദേഹം ഈ നിഗമനത്തിലെത്തിയത്. ബ്രാ ധരിക്കുന്നത് സ്ത്രീകളുടെ സ്തനങ്ങളുടെ സ്വാഭാവിക ആരോഗ്യത്തെ ബാധിക്കുമെന്നും അദ്ദേഹം പഠന റിപ്പോർട്ടിൽ പറയുന്നു.

ബ്രാ എത്രത്തോളം ടൈറ്റാകുന്നുവോ അത്രത്തോളം നല്ലതാണെന്നാണ് മിക്ക സ്ത്രീകളുടേയും ധാരണ. എന്നാൽ ഇത് തികച്ചും തെറ്റായ ധാരണയാണെന്നാണ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനം സാക്ഷ്യപ്പെടുത്തുന്നത്. ടൈറ്റ് ബ്രാ ധരിക്കുന്നത് സ്തനാർബുദത്തിന് വരെ കാരണമായേക്കാമെന്നാണ് കണ്ടെത്തൽ.