പ്രളയഭീതിയൊഴിഞ്ഞുവെങ്കിലും മദ്ധ്യകേരളത്തിൽ നിറഞ്ഞൊഴുകിയ പുഴകളിലെ വെള്ളം കുട്ടനാട്ടിലാണ് എത്തിച്ചേരുന്നത്. കായലുകളിൽ ജലനിരപ്പുയർന്ന് നെൽകൃഷിക്കു ഭീഷണിയായി മടവീഴ്ചയാരംഭിച്ചിരിക്കുകയാണ് കുട്ടനാട്ടിൽ. ജനങ്ങളെ ആശ്വസിപ്പിക്കുവാനും ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനുമായി സഞ്ചരിക്കുന്ന കൂട്ടത്തിൽ കയറിയ ചായക്കടയിലെ സംഭവം ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിൽ കുറിക്കുകയാണ്. രാജായുടെ ചായക്കട, അറുപത്തിയഞ്ച് വർഷത്തെ പഴക്കം, ഈ ബോർഡ് കണ്ടതോടെയാണ് എങ്കിൽ കയറിക്കളയാം എന്ന് മന്ത്രി തീരുമാനിച്ചത്. ചായക്കടയിൽ കയറിയപ്പോഴാണ് അതിന്റെ ഉടമസ്ഥനും ജോലിക്കാരനുമെല്ലാം രാജയാണെന്ന് മനസിലായത്. സാധാരണക്കാരന്റെ പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്കുള്ള നാടൻ ആഹാരങ്ങളാണ് ഇവിടെയുള്ളത്. അതിനാൽ തന്നെ എപ്പോഴും നല്ല തിരക്കാണെന്നാണ് മന്ത്രി സാക്ഷ്യപ്പെടുത്തുന്നത്. പൊറോട്ട, ബീഫ്, പഴംപൊരി തുടങ്ങിയവയാണ് ഇവിടെയുള്ളത്. ഇവിടെ ദൂരെനിന്നുപോലും ആളുകളെത്താറുണ്ടെന്നാണ് ഫേസ്ബുക്കിൽ മന്ത്രി കുറിക്കുന്നത്.
രാജയുടെ ചായയ്‌ക്കൊപ്പം നാട്ടുകാര്യങ്ങളും ചർച്ചചെയ്യാനുള്ള ഒരു വേദിയാണ് ഈ കുഞ്ഞു ചായക്കട. നാട്ടുകാരുടെ ഒരു ചെറിയ സദസ്സ് എപ്പോഴും ചായക്കടയ്ക്ക് മുന്നിലുണ്ടാവും എന്നു തോന്നുന്നു . അതുകൊണ്ടു ഫ്രീ ആയി കുറച്ചു നാടൻ വർത്താനം കേൾക്കാൻ മന്ത്രിക്കുമായി. മഴയൊക്കെ കഴിഞ്ഞു കുട്ടനാട്ടിലൂടെ സഞ്ചരിക്കുമ്പോൾ രാജയുടെ ചായ എന്ന ബോർഡു കണ്ടാൽ മടിക്കേണ്ട ബോട്ട് അടുപ്പിക്കാം, നാടൻ ആഹാരങ്ങൾ കഴിക്കണമെങ്കിൽ രാവിലെ എത്തണമെന്നാണ് മന്ത്രി അഭിപ്രായപ്പെടുന്നത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇത് രാജയുടെ ചായക്കട. അറുപത്തിയഞ്ച് വര്‍ഷത്തെ പഴക്കം എന്ന ബോര്‍ഡ് കണ്ടാണ് ബോട്ട് നിര്‍ത്തി കയറാം എന്നു തീരുമാനിച്ചത്. സ്ഥലം പള്ളാത്തുരുത്തി, ഉപ്പയുടെ കാലത്ത് തുടങ്ങിയതാ . മകന്റെ പേരായിരുന്നു രാജ. മകനിപ്പോള്‍ എഴുപതു കഴിഞ്ഞു കാണും. ചായ അടിക്കുന്നത് മുതല്‍ എല്ലായിടത്തും ഇപ്പൊഴും സജീവമാണ് രാജ. പൊറോട്ട, ബീഫ്, പഴംപൊരി തീർന്നു വിഭവങ്ങള്‍. വില സാധാരണക്കാരന്റെ പോക്കറ്റിൽ ഒതുങ്ങുന്നത്, അതുകൊണ്ടു നല്ല തിരക്കാ, ഞങ്ങള്‍ ചെന്നപ്പോഴേക്കും പഴം പൊരിയൊക്കെ ഏതാണ്ട് തീരാറായി. ദൂരെ നിന്നും ചിലര്‍ വരാറുണ്ട് . വരികയാണെങ്കില്‍ കാലത്ത് വരണം . വൈകുന്നേരമാവുമ്പോഴേക്കും കാലത്തുണ്ടാക്കുന്നതൊക്കെ തീര്‍ന്നിരിക്കും , തണുത്തും പോകും . നാട്ടുകാരുടെ ഒരു ചെറിയ സദസ്സ് എപ്പോഴും ചായക്കടയ്ക്ക് മുന്നിലുണ്ടാവും എന്നു തോന്നുന്നു . അതുകൊണ്ടു ഫ്രീ ആയി കുറച്ചു നാടന്‍ വർത്താനോം കേള്‍ക്കാം. ഒരു മടിയും കൂടാതെ ചിലര്‍ എന്റെ അടുത്തേക്ക് വന്നു, ഒരു പമ്പ് കൂടി കിട്ടിയാല്‍ കൃഷി രക്ഷിക്കാം ഇപ്പോഴുള്ള പമ്പ് പോര , അടുത്ത ദിവസം മുതല്‍ ഒരു പമ്പ് കൂടി ഏര്‍പ്പാടാക്കി കൊടുത്തു .കൂടുതല്‍ പമ്പിന്റെ ആവശ്യം ഇവിടെ മാത്രമല്ല , കുട്ടനാട്ടില്‍ പലയിടത്തുമുണ്ട് . ബണ്ടുകൾക്ക് പൊക്കം പോരാ എന്നുള്ളതാണ് കാരണം . ബണ്ട് തകര്‍ന്നില്ലെങ്കിലും മിക്കവാറും വെള്ളം തുളുമ്പി വെള്ളം പാടത്തേക്ക് ഒഴുകും