shazia-ilmi

സിയോൾ: ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയ്ക്കും എതിരെ മുദ്രാവാക്യം വിളിച്ച പാകിസ്ഥാനി പൗരന്മാരുടെ വായടപ്പിച്ച് ബി.ജെ.പി വനിതാ നേതാവ് ഷാസിയ ഇൽമി. ഗ്ലോബൽ സിറ്റിസൺ ഫോറത്തിന്റെ ഭാഗമായാണ് ഷാസിയ ഇൽമിയും മറ്റ് രണ്ട് നേതാക്കളും യുണൈറ്റഡ് പീസ് സമ്മേളനത്തിന്റെ ഭാഗമായി സിയോളിലെത്തിയത്. സമ്മേളനത്തിന് ശേഷം ഇന്ത്യൻ എംബസിയിൽ പോയി വന്ന ശേഷം തങ്ങളുടെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു ഇവർ.

ഇതിനിടെയാണ് പാകിസ്ഥാനി പതാകകൾ വഹിച്ച് കൊണ്ട് പോകുന്ന ഒരു പ്രതിഷേധ സംഘത്തെ ഇവർ കണ്ടതും അവർ ഇന്ത്യയെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കുന്നത് ശ്രദ്ധയിൽ പെട്ടതും. ഇതിനെ തുടർന്ന് പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിക്കുന്നത് തടയേണ്ടത് തങ്ങളുടെ കടമയാണെന്ന് തങ്ങൾക്ക് തോന്നിയെന്ന് ഷാസിയ ഇൽമി പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിൽ പാക്കിസ്ഥാനികൾക്ക് വിഷമം ഉണ്ടാകാം എന്നും എന്നാൽ അത് പൂർണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇൽമി പറഞ്ഞു. തുടർന്ന് ഇൽമിയുടെ നേതൃത്വത്തിൽ നേതാക്കൾ ഇവർക്കുമുൻപിൽ ഇന്ത്യൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി. ഇവരെ പൊലീസ് വന്ന് സ്ഥലത്ത് നിന്നും മാറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മുൻപ് ആം ആദ്മി പാർട്ടിയുടെ ഭാഗമായിരുന്നു ഷാസിയ ഇൽമി.

#WATCH Seoul, South Korea: BJP and RSS leaders including Shazia Ilmi confront Pakistan supporters raising anti-Modi and anti-India slogans pic.twitter.com/z4zzC5VHSG

— ANI (@ANI) August 17, 2019