പരീസ്: ഒാർഡർ ചെയ്ത സാൻവിച്ച് നേരം വെെകിയത്തിയതിനെ തുടർന്ന് ഹോട്ടൽ വെയിറ്ററെ വെടിവച്ച് കൊന്നു. പാരീസിലാണ് ഈ ദാരുണ കൊലപാതകം നടക്കുന്നത്. 28വയസുള്ള ഫ്രഞ്ച് പൗരനായ വെയിറ്ററാണ് വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവമം നടന്നത്. സാൻവിച്ച് ഓർഡർ ചെയ്ത് ഏറെ നേരം കഴിഞ്ഞാണ് വെയിറ്റർ എത്തിയതെന്നാണ് പ്രതി പറയുന്നത്. ഭയങ്കര ദേഷ്യത്തോടെയാണ് കൊലപാതകി പെരുമാറിയതെന്ന് തുടർന്ന് വെടിവയ്ക്കുകയുമായിരുന്നെന്നും ദൃക്ഷാസാക്ഷികൾ പറയുന്നു.
വെടിയേറ്റ് വീണ വെയിറ്ററെ ആശുപത്രിയിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഏതാനും മാസങ്ങൾ മുൻപാണ് ഈ റസ്റ്റോറന്റ് ആരംഭിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലിസ് വ്യക്തമാക്കി.