sbi

തിരുവനന്തപുരം: ദേശീയ മുൻഗണനാ വിഷയങ്ങളോട് ബാങ്കുകളുടെ പ്രവർത്തനം പൊരുത്തപ്പെടുത്തുന്നത് സംബന്ധിച്ച് പുതിയ ആശയങ്ങൾ കണ്ടെത്താനും ബാങ്ക് ബ്രാഞ്ചുകളുടെ പ്രവർത്തനം വിലയിരുത്താനുമായി എസ്.ബി.ഐയുടെ കേരളത്തിലെ മുഴുവൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസുകളിലും രണ്ടു ദിനങ്ങളിലായി കൂടിയാലോചനാ യോഗങ്ങൾ നടന്നു. താഴേത്തട്ടിൽ നിന്ന് തുടങ്ങിയ കൂടിയാലോചനകളിൽ കേരള സർക്കിളിലെ മുഴുവൻ ബ്രാഞ്ചുകളും പങ്കെടുത്തു.

ബ്രാഞ്ചുകൾ തന്നെ പ്രവർത്തനം വിലയിരുത്തുന്ന ഇത്തരം കൂടിയാലോചനകൾ ആദ്യമാണ്. വിവിധ മേഖലകൾക്കുള്ള വായ്‌പകൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്‌തു. സാങ്കേതിക വിദ്യകളുടെ പ്രയോജനകരമാം വിധമുള്ള ഉപയോഗം, മുതിർന്ന പൗരന്മാർ, കർഷകർ, ചെറുകിട വ്യവസായികൾ, സംരംഭകർ, യുവാക്കൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ എന്നിവർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുന്നത് സംബന്ധിച്ചും ചർച്ചകളുണ്ടായി.

നടപ്പാക്കാവുന്നതും പുതുമയുള്ളതമായ ആശയങ്ങൾ യോഗത്തിൽ ഉയർന്നുവന്നു. ഈ ആശയങ്ങൾ ക്രോഡീകരിച്ച് സംസ്‌ഥാനതലത്തിൽ ചർച്ച ചെയ്യും. തുടർന്ന്, ദേശീയ തലത്തിലും ചർച്ച നടക്കും. ബാങ്കുകൾക്ക് അകത്തും മറ്റു ബാങ്കുകളും തമ്മിലുള്ള പ്രവർത്തനം വിലയിരുത്തിയ ശേഷം പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ ആശയങ്ങൾ നടപ്പാക്കുകയാണ് യോഗങ്ങളുടെ ലക്ഷ്യം.

ചർച്ചാ വിഷയങ്ങൾ

 വിവിധ മേഖലകൾക്കുള്ള വായ്‌പകൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് എസ്.ബി.ഐ ബ്രാഞ്ചുതല കൂടിയാലോചനാ യോഗം ചർച്ച ചെയ്‌തു.

 സാങ്കേതിക വിദ്യയുടെ മെച്ചപ്പെട്ട ഉപയോഗം, മുതിർന്ന പൗരന്മാർ, കർഷകർ, ചെറുകിട വ്യവസായികൾ, സംരംഭകർ, യുവാക്കൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ എന്നിവർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുന്നത് സംബന്ധിച്ചും ചർച്ചകളുണ്ടായി.

ലക്ഷ്യം

 കൂടിയാലോചനാ യോഗങ്ങളിലൂടെ ലഭിക്കുന്ന ആശയങ്ങൾ സംസ്‌ഥാന, ദേശീയ തലങ്ങളിൽ ചർച്ച ചെയ്യും. തുടർന്ന്, ക്രോഡീകരിക്കുന്ന നവീന ആശയങ്ങൾ പൊതുമേഖലാ ബാങ്കുതലത്തിൽ നടപ്പാക്കുകയാണ് ലക്ഷ്യം.