കൊച്ചി: ആഗോള-ആഭ്യന്തര വെല്ലുവിളികളുടെ പശ്‌ചാത്തലത്തിൽ വിദേശ പോർട്ട്‌പോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് ഈമാസം ഇതുവരെ പിൻവലിച്ചത് 8,319 കോടി രൂപ. ആഗസ്‌റ്റ് ഒന്നുമുതൽ 16 വരെ 10,416.25 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്. കടപ്പത്ര വിപണിയിൽ ഇക്കാലയളവിൽ 2,096.38 കോടി രൂപയുടെ നിക്ഷേപമെത്തി. ഇതോടെയാണ്, മൊത്തം നഷ്‌ടം 8,319 കോടി രൂപയായത്. അമേരിക്ക-ചൈന വ്യാപാരയുദ്ധം, വിദേശ നിക്ഷേപകർക്കുമേലുള്ള റിച്ച് ടാക്‌സ്, ഇന്ത്യൻ ഉപഭോക്തൃ വിപണിയിലെ മാന്ദ്യം എന്നിവയാണ് നിക്ഷേപം കൊഴിയാൻ ഇടയാക്കുന്നത്.