news

1. തന്ത്ര പ്രധാനമായ ഒന്‍പത് കരാറുകളില്‍ ഒപ്പ് വച്ച് ഇന്ത്യയും ഭൂട്ടാനും. ബഹിരാകാശ ഗവേഷണം, വ്യോമയാനം, ഐ.ടി, ഊര്‍ജം, വിദ്യാഭ്യാസ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തില്‍ തീരുമാനം. ഭൂട്ടാനിലെ റോയല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഭൂട്ടാന്റെ ഭാവി വികസനത്തിന് ഇന്ത്യുടെ എല്ലാ പിന്തുണയും വാഗാദാനം ചെയ്തു. ഇന്ത്യയുടെ റൂപേ കാര്‍ഡ് സേവനവും ഭൂട്ടാനില്‍ ആരംഭിച്ചു.




2. അതേസമയം, രണ്ട് ദിവസത്തെ തന്റെ ഭൂട്ടാന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ത്യയില്‍ തിരിച്ചെത്തി. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പ്രധാനമന്ത്രിയെ വിമാന താവളത്തിലെത്തി സ്വീകരിച്ചു. ഭൂട്ടാന്‍ സന്ദര്‍ശനം അവിസ്മരണീയം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ഭൂട്ടാനിലെ ജനങ്ങളുടെ സ്‌നേഹം മറക്കാനാവുന്നതല്ല. സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.
3. സി.പി.ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റ ലാത്തിച്ചാര്‍ജ് വിവാദത്തില്‍ കൊച്ചി സെന്‍ട്രല്‍ എസ്.ഐ വിപിന്‍ദാസിന് സസ്‌പെന്‍ഷന്‍. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് അവഗണിച്ച് കൊണ്ടാണ് കൊച്ചി സിറ്റി അഡി. കമ്മിഷ്ണര്‍ കെ.പി ഫിലിപ്പിന്റെ പുതിയ നടപടി. എസ്.ഐയുടെ ഭാഗത്ത് നോട്ടക്കുറവ് ഉണ്ടായി എന്ന് വിലയിരുത്തല്‍. കൊച്ചി സിറ്റി അഡി. കമ്മിഷ്ണര്‍ കെ.പി ഫിലിപ്പ് ആണ് നടപടി എടുത്തത്. എം.എല്‍.എ എല്‍ദോ എബ്രഹാമിനെ തിരിച്ചറിയുന്നതില്‍ എസ്.ഐയ്ക്ക് വീഴ്ച പറ്റി എന്ന് ഡി.ഐ.ജിയുടെ കണ്ടെത്തല്‍. ലാത്തിച്ചാര്‍ജ്ജില്‍ എസ്.ഐയുടെ ഭാഗത്ത് നിന്ന് നോട്ടക്കുറവുണ്ടായി. എല്‍ദോ എബ്രഹാം എം.എല്‍.എ യെ തിരിച്ചറിയുന്നതില്‍ എസ്.ഐ വിപിന്‍ദാസിന് വീഴ്ച പറ്റി എന്നും വിലയിരുത്തല്‍.
4. സംഭവത്തില്‍ പൊലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ ആവില്ല എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് . ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴവുകള്‍ എടുത്ത് പറയാത്തതിനാല്‍ നടപടിയെടുക്കാന്‍ ആവില്ല എന്നായിരുന്നു ആഭ്യന്തര സെക്രട്ടറിയെ ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചത്. പതിനെട്ട് സെക്കന്റ് മാത്രമാണ് പൊലീസ് നടപടിയുണ്ടായത് എന്നായിരുന്നു ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട.്
3. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഞാറയ്ക്കല്‍ സി.ഐ യ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളത്തെ റേഞ്ച് ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടി ഉണ്ടായതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം എന്നിവര്‍ക്ക് പൊലീസിന്റെ മര്‍ദ്ദനമേറ്റതായും ആരോപണം ഉയര്‍ന്നിരുന്നു.
4. കേന്ദ്ര സര്‍ക്കാരിന് എതിരെ പൊട്ടിത്തെറിച്ച് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍. കേരളത്തിന്റെ കാര്‍ഷിക നഷ്ടത്തില്‍ കാലു പിടിച്ച് പറഞ്ഞിട്ടു കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിച്ചില്ല. കേന്ദ്രം ഇതുവരെ തന്നത് നിയമ പ്രകാരം നല്‍കേണ്ട തുക മാത്രം. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ളത് ജന്മി കുടിയാന്‍ ബന്ധമല്ലെന്ന് മന്ത്രി. ചിലവാക്കാന്‍ കഴിയാത്ത നിബന്ധനകള്‍ വച്ചാണ് കേന്ദ്രം പണം അനുവദിക്കുന്നത്.
5. എന്നിട്ടാണ് തന്ന പണം ചിലവഴിച്ചിട്ടില്ലെന്ന് പറയുന്നത് എന്ന് സുനില്‍കുമാര്‍ പറഞ്ഞു. കേന്ദ്രമന്ത്രി കേരളത്തില്‍ വരാതെ കര്‍ണാടകത്തില്‍ വന്ന് തിരിച്ചു പോയെന്നും മന്ത്രി. ഇത്തവണ പ്രളയത്തില്‍ 2000 കോടിയുടെ നഷ്ടമുണ്ടെന്ന് കൃഷിമന്ത്രി. ഇന്നലെ വരെയുള്ള കാര്‍ഷിക വിളകളുടെ നഷ്ടം മാത്രം 1200 കോടി രൂപ എന്നും വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
6. കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും വന്‍ ദുരന്തം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഫലം കണ്ടില്ല. മണ്ണിന് അടിയിലേക്ക് അയച്ച സിഗ്നലുകള്‍ തിരികെ സ്വീകരിച്ച് വിശകലനം ചെയ്താണ് ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് തിരിച്ചറിയുക. എന്നാല്‍ കവളപ്പാറയില്‍ വെള്ളത്തിന്റെ സാന്നിധ്യം പ്രവര്‍ത്തനത്തിന് തടസ്സമായതായി ഹൈദരാബാദില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍ ആനന്ദ് കെ പാണ്ഡെ. ഇപ്പോഴത്തെ രക്ഷാപ്രവര്‍ത്തനം മികച്ചത് ആണെന്നും പ്രതികരിച്ചു. വയനാട്ടിലേക്ക് പോകുന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നും അദേഹം കൂട്ടി ചേര്‍ത്തു.
7. അതേസമയം, കവളപ്പാറയില്‍ മരണം 46 ആയി. ഇവിടെ നിന്ന് ഇന്ന് മാത്രം കണ്ടെത്തിയത് 6 മൃതദേഹങ്ങള്‍. ഇനി 13 പേരെ കൂടി പ്രദേശത്ത് നിന്ന് കണ്ട് എത്തേണ്ടത് ഉണ്ട്. വയനാട് പുത്തുമലയിലും കാണാതെ ആയവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പുത്തുമലയില്‍ നിന്ന് പത്ത് ദിവസത്തിന് ശേഷം ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ദുരന്തം നടന്ന സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്ന് ആറുപേരെ കൂടി കണ്ട് എത്തേണ്ടതുണ്ട്